ഗസ്സയിലെ വെടിനിർത്തൽ; കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്

ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ. കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ ഉപ വിദേശകാര്യമന്ത്രി ഷെറീൻ ഹസ്‌കൽ. ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് മധ്യസ്ഥം വഹിക്കുന്ന ഖത്തർ. ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് കരട് കരാറിലെ നിർദ്ദേശമെന്നാണ് വിവരം. ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിച്ചേക്കും. ചർച്ചയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അന്തിമ പദ്ധതിയ്ക്ക് ഇസ്രയേലി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട്. ബന്ദികളെ കൈമാറുന്നതിലും,സേനാ പിന്മാറ്റത്തിനുമാണ് കരാറിന്റെ കരട് നിർദേശം. ഹമാസ് – ഇസ്രയേൽ വെടിനിർത്തൽ…

Read More

ഹമാസ് നേതാക്കളോട് രാജ്യം വിടണമെന്ന് ഖത്തർ

വാഷിങ്ടൻ: ഹമാസ് നേതാക്കളോട് രാജ്യം വിടണമെന്ന് ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അമേരിക്ക ഖത്തറിന് മേൽ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് നയം മാറ്റം എന്നാണ് ലഭിക്കുന്ന സൂചന. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുമ്പാണ് അഭ്യർത്ഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിലെ ഹമാസിൻ്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ല. സന്ധിയിലും ബന്ദി ഉടമ്പടിയിലുമുള്ള ഏറ്റവും പുതിയ അഭ്യർത്ഥന ഫലസ്തീനിയൻ തീവ്രവാദി സംഘം നിരസിച്ച പശ്ചാത്തലത്തിൽ…

Read More
Back To Top