
പരീക്ഷ ഫോമുകള്‍ക്ക് 18 ശതമാനം ജി.എസ്.ടി; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി
ന്യൂദല്‍ഹി: പരീക്ഷ ഫോമുകള്‍ക്ക് നികുതി ചുമത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നില്ലെങ്കിലും അവരില്‍ നിന്ന് നികുതി ഈടാക്കാന്‍ കഴിയുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പരീക്ഷ ഫോമുകള്‍ക്ക് നികുതി ഈടാക്കുന്നതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഇന്നലെ (തിങ്കളാഴ്ച) എക്സിലൂടെയായിരുന്നു പ്രതികരണം. സുല്‍ത്താന്‍പൂരിലെ കല്യാണ്‍ സിങ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നതിന്റെ ഒരു ഫോമാണ് പ്രിയങ്ക പങ്കുവെച്ചത്. ഫോമില്‍…