800 രൂപയുടെ ഇടിവ്: സ്വര്‍ണ വില 57,600 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. പവന്റെ വില 800 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 100 രൂപ കുറഞ്ഞ് 7,200 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്. ദുര്‍ബലമായ ആഗോള സൂചനകളും സ്വര്‍ണത്തിന് തിരിച്ചടിയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719.19 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,644 രൂപയുമാണ്.

Read More

കണ്ണൂരില്‍ വന്‍കവര്‍ച്ച; പൂട്ടിയിട്ട വീട്ടിൽനിന്ന് 300പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു

കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്‌റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമായി മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. മന്ന കെ.എസ്.ഇ.ബി. ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടിലുള്ളവര്‍ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം…

Read More

58,000 കടന്ന് കുതിക്കുന്നു, റെക്കോർഡ് വിലയിലേക്ക് അടുത്ത് സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്.  കഴിഞ്ഞ ആഴ്ച, യുഎസ് പ്രസിഡൻറ് ആയി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ യുദ്ധം രൂക്ഷമാക്കാനുള്ള ശ്രമം നടത്തിയതോടെയാണ് വീണ്ടും സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില…

Read More

സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ

സ്വര്‍ണവില വീണ്ടും വർധിച്ചു. 240 രൂപ വര്‍ധിച്ച് 57,000ന് മുകളില്‍ എത്തി. 57,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ വില 7115 രൂപയിലെത്തുകയായിരുന്നു. പവന് 400 രൂപയും കൂടി. പവന് 56920 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം…

Read More

തിരിച്ചു കയറി സ്വർണവില; വീണ്ടും 56,000 കടന്ന് കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെയും ഇന്നുമായി കൂടുന്നുണ്ട്. ഇന്ന് 560 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,520 രൂപയാണ്.  കഴിഞ്ഞ ഒരാഴ്ച കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ സ്വർണവില കൂടുകയാണ്. പവന് ഇന്നലെ 480 രൂപ വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7065 രൂപയാണ്  ഒരു ഗ്രാം 18…

Read More

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്: പവന് 55,480 രൂപയായി

സ്വര്‍ണ വിലയില്‍ വീണ്ടും നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6935 രൂപയായി. അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 75814 രൂപയാണ്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണത്തെ ബാധിച്ചത്.

Read More

ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തലപൊക്കി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില നേരിയ തോതിൽ വർധിച്ചു. ഒരാഴ്ചയ്ക്ക് ഷെഹ്‌സമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,560 രൂപയാണ്.  കഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800  രൂപയാണ്. ഇന്നലെ 880 രൂപയുടെ ഇടിവുണ്ടായിരുന്നു. രണ്ട് മാസത്തിന് ശേഷമാണു സ്വർണവില 55000 ത്തിലേക്ക് എത്തുന്നത്.  വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നൽകുന്നത്. ഇന്നത്തെ നേരിയ വർധന ഉപഭോക്താക്കളിൽ ആശങ്ക നിറയ്ക്കുന്നുണ്ട്. …

Read More

വീണ്ടും വീണു, സ്വർണവില ഇടിവിൽ ആഹ്ളാദിച്ച് വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. പവൻ 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1080  രൂപയുടെ വലിയ ഇടിവ് ഉണ്ടായിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,360 രൂപയാണ്.  ശനിയാഴ്ച മുതൽ തുടർച്ചയായി സ്വർണവില താഴേക്കാണ്. ശനിയാഴ്ച 80 രൂപയും തിങ്കളാഴ്ച 440 രൂപയും, കുറഞ്ഞിരുന്നു. ഇതോടെ അഞ്ച് ദിവസംകൊണ്ട് മാത്രം സ്വർണവിപണിയിൽ 1920 രൂപയാണ് പവന് കുറഞ്ഞത്. വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നൽകുന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ…

Read More

കുറച്ചൊന്ന് ഒതുങ്ങി; സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസ ദിനം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 1080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 7085 രൂപ എന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ ഡോളര്‍ വില കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണവില കുറഞ്ഞ് തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ സ്വര്‍ണത്തിന് കുറഞ്ഞത് 2960 രൂപയാണ്….

Read More

സ്വർണവില ഇടിഞ്ഞു; നേരിയ കുറവിൽ പ്രതീക്ഷയോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് നേരിയ തോതിൽ സ്വർണവില കുറഞ്ഞു. ഇന്നലെ 680 രൂപയുടെ വമ്പൻ കുതിപ്പ് നടത്തിയ ശേഷമാണു ഇന്ന് വില കുറഞ്ഞത്. പവന് 80  രൂപയാണ് കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,200 രൂപയാണ്.  വ്യാഴാഴ്ച പവന് 1320 രൂപ കൂടിയിരുന്നു. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ വില വീണ്ടും ഉയർന്നു.യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നത്. …

Read More
Back To Top