വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം

ഗാസ: വെടിനിർത്തൽ കരാ‍ർ പ്രഖ്യാപിച്ചതിന് പിന്നാലെ അശാന്തമായി ഗാസ. ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാർ അം​ഗീകരിച്ചതായി ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ​ഗാസയിലും വെസ്റ്റ് ബാങ്കിലും അതിശക്തമായ ആക്രമണം അഴിച്ച് വിട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ​ഗാസയിൽ നടന്ന ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 21 പേർ കുട്ടികളും 25 പേർ‌ സ്ത്രീകളുമാണ്. വെസ്റ്റ് ബാങ്കിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഇതിനിടെ വെടിനിർത്തൽ കരാറിലെ എല്ലാ വശങ്ങളും ഹമാസ്…

Read More

ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രഈല്‍ സൈന്യം; രോഗികളേയും ജീവനക്കാരേയും അര്‍ധ നഗ്നരാക്കി ഇറക്കിവിട്ടു

ഗസ: വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രഈല്‍ സൈന്യം. വടക്കന്‍ ഗസയില്‍ പ്രവര്‍ത്തനം നടത്തുന്ന അവസാന ആശുപത്രിയാണിത്. ആശുപത്രി കുറെ മാസങ്ങളായി ഇസ്രഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. തീപ്പിടുത്തത്തില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ റൂമുകളും ലബോറട്ടറികളും മറ്റ് അത്യാഹിത വിഭാഗങ്ങളും നശിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ റെയ്ഡ് നടത്തിയ ഇസ്രഈല്‍ സൈന്യം അതിശൈത്യത്തിലേക്ക് രോഗികളേയും ആശുപത്രി ജീവനക്കാരേയും വസ്ത്രമഴിച്ച് ഇറക്കി വിട്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഗസയില്‍ അതിശൈത്യത്തെ…

Read More

അതിശൈത്യം; ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തണുത്തുറഞ്ഞ് നാല് നവജാത ശിശുക്കള്‍ മരിച്ചു

ഗസ: അതിശൈത്യം കാരണം തെക്കന്‍ ഗസയിലെ അല്‍ മവാസി അഭയാര്‍ത്ഥി ക്യാമ്പില്‍ മൂന്ന് ദിവസങ്ങള്‍ക്കകം നാല് നവജാത ശിശുക്കള്‍ മരിച്ചു. മരിച്ച കുട്ടികളില്‍ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടും. രണ്ട് കുട്ടികള്‍ക്ക് ഒരുമാസമാണ് പ്രായം. അന്തരീക്ഷ താപനില കുറഞ്ഞതും ക്യാമ്പുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് മരണകാരണമെന്നാണ് അധികൃതരുടെ വിശദീകരണം ‘അവള്‍ നല്ല ആരോഗ്യവതിയായിരുന്നു. പക്ഷേ ടെന്റുകളിലെ കഠിനമായ തണുപ്പ് കാരണം താപനിലയില്‍ ഗണ്യമായ കുറവുണ്ടായി, ഇതാണ് മരണത്തിലേക്ക് നയിച്ചത്,’ ഖാന്‍ യൂനിസ്‌ നാസര്‍ ഹോസ്പിറ്റലിലെ…

Read More

‘ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ല’; ഗാസ സന്ദർശിച്ച് നെതന്യാഹു, കടൽത്തീരത്ത് വീഡിയോ ചിത്രീകരണം

ഗാസാസിറ്റി: യുദ്ധം തുടർന്നുകൊണ്ടിരിക്കെ, ​ഗാസയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, ​ഗാസയിലെ കടത്തീരത്ത് നിന്നുകൊണ്ട് ‘ഹമാസ് ഇനി മടങ്ങിവരില്ലെന്ന്’ നെതന്യാഹു അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നു. അദ്ദേഹം തന്നെയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ലെന്നും ഹമാസിന്റെ സൈനിക ശേഷി ഇസ്രേയേൽസേന പൂർണമായി ഇല്ലാതാക്കിയെന്നും നെതന്യാഹു വീഡിയോയിൽ പറയുന്നുണ്ട്. ഗാസയിൽ കാണാതായ ഇസ്രയേലുകാരായ 101 ബന്ദികളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞ അദ്ദേഹം,…

Read More

എന്നെയോർത്ത് കരയരുത്, എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം’; ​ഗസ്സയിൽ കൊല്ലപ്പെട്ട 10വയസുകാരിയുടെ വിൽപ്പത്രം

ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിനും മുകളിലാണ്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു പത്തുവയസുകാരി എഴുതിവെച്ച വിൽപ്പത്രം ലോകമനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നതാണ്. റഷയെന്ന പെൺകുട്ടിയുടെ വിൽപത്രമാണ് നൊമ്പരമായിരിക്കുന്നത്. തന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണമെന്നും സഹോദരനോട് ദേഷ്യപ്പെടരുതെന്നും റഷയുടെ വിൽപ്പത്രത്തിൽ പറയുന്നു. “ഞാൻ മരിച്ചുപോയാൽ എന്നെയോർത്ത് കരയരുത്. എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം. എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം അഹമ്മദിനും റഹാരിനുമായി നൽകണം. എന്റെ സഹോദരൻ അഹമ്മദിനോട് ദേഷ്യപ്പെടരുത്…അവനൊരു പാവമാണ്” റഷയെന്ന പത്തുവയസുകാരി…

Read More

ഗാസ ദുരിതാശ്വാസ ക്യാമ്പിനു നേരെ ഇസ്രയേൽ വ്യോമാക്രമണം; കുട്ടികളുൾപ്പടെ 20 പേർ കൊല്ലപ്പെട്ടു

റാഫ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ഇസ്രയേല്‍ സേന ആക്രമിച്ചത്. 50-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാത്രി വൈകിയാണ് വ്യോമാക്രമണമുണ്ടായത്. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിച്ചുവരികയാണ് എന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രതികരണം. നേരത്തെ വടക്കന്‍ ഗാസയ്ക്ക് സമീപം റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ഏതാണ്ട് 42,000…

Read More

കൈകാലുകള്‍ നഷ്ടപ്പെട്ട ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി; സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവര്‍ത്തകൻ

വാഷിങ്ടണ്‍: ഗാസയിലെ ഇസ്രയേല്‍ നരനായാട്ടിന് അറുതിവേണമെന്നാവശ്യപ്പെട്ട് സ്വയം തീകൊളുത്തി മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധനം. പലസ്തീനില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ സാമുവല്‍ മെന ജൂനിയര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് തന്റെ ഇടതു കൈക്ക് തീകൊളുത്തി പ്രതിഷേധമറിയിച്ചത്. ഗാസയില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് തന്റെ ഇടത് കൈ സമര്‍പ്പിക്കുന്നതായി സാമുവല്‍ മെന പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തന്റെ ശബ്ദം ഉണ്ടാകട്ടെ. കുഞ്ഞുങ്ങളുടെ പുഞ്ചിരി ഒരിക്കലും അപ്രത്യക്ഷമാകാതിരിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും തീകൊളുത്തുന്നതിന് തൊട്ടുമുന്‍പ് മെന പ്രതികരിച്ചു. വെറും…

Read More
Back To Top