
പ്ലേയിംഗ് ഇലവനിൽ രോഹിത്തിന്‍റെ സ്ഥാനം ഉറപ്പു പറയാതെ ഗംഭീർ, ആരൊക്കെ കളിക്കുമെന്ന് നാളെ അറിയാമെന്ന് വിശദീകരണം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ കോച്ച് ഗൗതം ഗംഭീര്‍. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താമസമ്മേളനത്തിലാണ് ഗംഭീര്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്ഡകാതിരുന്നത്. പരിക്കേറ്റ പേസര്‍ ആകാശ് ദീപ് നാളെ കളിക്കില്ലെന്ന് പറഞ്ഞ ഗംഭീര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന ചോദ്യത്തിന് കളിക്കുമെന്നോ ഇല്ലെന്നോ മറുപടി നല്‍കിയില്ലെന്നതും ശ്രദ്ധേയമായി. പ്ലേയിംഗ് ഇലവനെക്കുറിച്ച് നാളെ രാവിലെ മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്ന് ഗംഭീര്‍ വ്യക്തമാക്കി. ടീമിലെ ഓരോ…