
കാഞ്ഞങ്ങാട് മറിഞ്ഞ പാചകവാതക ടാങ്കറിൽ ചോർച്ച; അരകിലോമീറ്റർ പരിധിയിൽ വീടുകൾ ഒഴിപ്പിച്ചു
കാസർകോട് കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയോരത്ത് പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സമീപ പ്രദേശത്തെ അരകിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിച്ചു. മംഗളൂരുവിൽ നിന്നെത്തിയ വിദഗ്ധർ ചോർച്ച അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. വാതകം പൂർണമായി നിയന്ത്രിച്ചതിന് ശേഷം മറ്റുള്ള ടാങ്കറുകളിലേക്ക് ഗ്യാസ് മാറ്റും. ടിഎൻ 28 എജെ 3659 നമ്പർ വാഹനമായ ടാങ്കർ ലോറി മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു. കാഞ്ഞങ്ങാട് സൗത്ത് ഭാഗത്ത് എതിരെ വന്ന സ്വകാര്യ ബസിന്…