
‘വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റ് തന്നെ, മാപ്പ് പറഞ്ഞ് കുറ്റം സമ്മതിക്കണം’; ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ്
ബാക്കു: 38 പേരുടെ മരണത്തിനിടയാക്കിയ കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു. വിമാന അപകടത്തിന്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റംസമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ചില റഷ്യൻ സർക്കിളുകൾ സത്യം മറച്ചുവെക്കാൻ ശ്രമിച്ചതിൽ താൻ ഖേദിക്കുന്നതായി പ്രസിഡൻ്റ് അലിയേവ് പറഞ്ഞതായി അസർബൈജാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വിമാന അപകടത്തിൽ റഷ്യ കുറ്റം…