സ്വിറ്റ്സർലാൻഡിൽ ‘ബുർഖാ ബാൻ’ പ്രാബല്യത്തിൽ; നിയമം തെറ്റിച്ചാൽ പിഴയൊടുക്കണം

ബേണ്‍: പൊതുയിടങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ( ഏകദേശം 98000 രൂപയോളം) പിഴ ഈടാക്കാനാണ് തീരുമാനം. മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ജനങ്ങളുടെ കൂടി നിർദേശങ്ങൾ പരി​ഗണിച്ചാണ് സർക്കാർ നടപ്പിലാക്കിയിരുന്നത്. എല്ലാ വിധ മുഖാവരണങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിലും ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രചാരം നേടിയത്. 2021ലാണ് മുഖാവരണം നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നത്. വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ്…

Read More

കുട്ടികളോടുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഐക്ലൗഡില്‍; ആപ്പിളിനെതിരെ 120 കോടിയുടെ നഷ്ടപരിഹാരക്കേസ് 

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരില്‍ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ്. ശനിയാഴ്ച ഒരു 27 കാരിയാണ് ആപ്പിളിനെതിരെ നോര്‍ത്ത് കാലിഫോര്‍ണിയയിലെ യുഎസ് ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്. ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടര്‍ന്ന് കുട്ടിക്കാലത്ത് തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് വഴിവെച്ചുവെന്ന് യുവതിയുടെ ആരോപിക്കുന്നു. വളരെ കുഞ്ഞായിരുന്ന കാലത്ത് തന്നെ ഇവരെ ഒരു ബന്ധു ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അയാള്‍ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്തു. അതി ക്രൂരമായ ഈ…

Read More

ഫോൺ വാങ്ങിയ ആൾക്ക് യൂസര്‍ മാനുവല്‍ നല്‍കാന്‍ വൈകി; വണ്‍ പ്ലസിന് 5000 രൂപ പിഴയിട്ട് കോടതി

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ വാങ്ങിയ ഉപഭോക്താവിന് യൂസര്‍മാനുവല്‍ നല്‍കാന്‍ വൈകിയതില്‍ വണ്‍പ്ലസ് കമ്പനിക്ക് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. 2023 ഡിസംബര്‍ മാസം മൊബൈല്‍ ഫോൺ വാങ്ങിയ ബെംഗളൂരു സ്വദേശി എസ്.എം രമേഷിനാണ് യൂസര്‍മാനുവല്‍ കിട്ടാതിരുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍ മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. യൂസര്‍മാനുവല്‍ ആവശ്യപ്പെട്ട് നിരവധി തവണ രമേഷ് കമ്പനിയെ ബന്ധപ്പെട്ടെങ്കിലും നാല് മാസം കഴിഞ്ഞാണ് ലഭ്യമായത്. ഇതോടെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ബെംഗളൂരു- 1 അഡീഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ്…

Read More

ഒരുകുപ്പി വെള്ളത്തിന് 41 രൂപ, 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റിനോട് ഉപഭോക്തൃ കമ്മീഷൻ

സാധനങ്ങൾക്ക് എംആർപിയെക്കാൾ‌ ഉയർന്ന വില ഈടാക്കുന്ന അനേകം കടകളും സ്ഥാപനങ്ങളും ഉണ്ട്. അതുപോലെ ഈടാക്കിയ ഒരു കഫേയോട് പിഴയടക്കാൻ ഉത്തരവിട്ടിരിക്കുകയാണ് വഡോദര കൺസ്യൂമർ കമ്മീഷൻ.  വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറിയിൽ നിന്നാണ് ജതിൻ വലങ്കർ 750 മില്ലിയുടെ കുപ്പിവെള്ളം ഓർഡർ ചെയ്‌തത്. മിക്ക റെസ്റ്റോറൻ്റുകളിലും കഫേകളിലും പോലെ, മെനു പ്രകാരം കുപ്പിയുടെ വില 39 രൂപയായിരുന്നു. എന്നാൽ, കുപ്പിയുടെ MRP 20 രൂപ മാത്രമായിരുന്നു. നികുതിയുൾപ്പടെ കഫേ ഈടാക്കിയതാവട്ടെ 41 രൂപയും. അതായത്, എംആർപിയിൽ പറഞ്ഞതിനേക്കാൾ…

Read More

വന്ദേഭാരതിലെ ഭക്ഷണത്തിൽ പ്രാണികൾ; ആദ്യം ജീരകമെന്ന് മറുപടി, ഒടുവിൽ 50,000 രൂപ പിഴ

ചെന്നൈ: വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ നിന്ന് പ്രാണികളെ കണ്ടെത്തി. തിരുനെൽവേലി ചെന്നൈ റൂട്ടിലാണ് സംഭവം. പുഴുവടങ്ങിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. വന്ദേഭാരത് പോലെ ഉയര്‍ന്ന നിലവാരമുള്ള ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള ഭക്ഷണമാണോ ഇവിടെ വിളമ്പുന്നതെന്ന് പലും വീഡിയോക്ക് താഴെ കമന്റിടുകയും ചെയ്തു. കോൺഗ്രസ് എംപി മാണിക്കം ടാഗോറും വീഡിയോ പങ്കുവെച്ച് വന്ദേ ഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ ചോദ്യം ചെയ്തു. “പ്രിയപ്പെട്ട അശ്വിനി വൈഷ്ണവ്( റെയില്‍വെ മന്ത്രി),…

Read More

എഐ ക്യാമറകൾ വീണ്ടും പണി തുടങ്ങി!

സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകൾ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചുതുടങ്ങി. ഈ നോട്ടീസ് പലർക്കും കിട്ടിത്തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.  നേരത്തെ കെൽട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തൽ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോൾ 10-25 വരെ എണ്ണത്തിന് മാത്രമേ ഇത്രയും…

Read More

കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെയുള്ള അതിക്രമം; മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ

ഐഎസ്എൽ മത്സരത്തിനിടയുണ്ടായ ആരാധക അതിക്രമത്തിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ. ഒരു ലക്ഷം രൂപയാണ് ഐ എസ് എൽ ഗവേർണിങ് ബോഡി പിഴ ചുമത്തിയത്. ആരാധകർ, കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെ കുപ്പിയും വടിയും എറിഞ്ഞിരുന്നു. പ്രാഥമികമായാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത് മുഹമ്മദൻ സ്പോർട്ടിംഗിന്റെ വിശദീകരണം തൃപ്തികരമായില്ലെങ്കിൽ കൂടുതൽ നടപടി ഉണ്ടാകും. നോട്ടീസിന് മറുപടി നൽകാൻ മൊഹമ്മദൻ സ്‌പോർട്ടിംഗിന് നാല് ദിവസമുണ്ട് മുഹമ്മദൻസ് സ്പോർട്ടിംഗ് ആരാധകർ ആക്രമിച്ച സംഭവത്തിൽ ഔദ്യോഗികമായി…

Read More

ഭാര്യ മരിച്ചിട്ട് 10 വർഷം, സ്വന്തമായി വാഹനവുമില്ല, സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ, എംവിഡിക്കെതിരെ മൂസാഹാജി

മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്.  കഴിഞ്ഞ മാസം ഇരുപത്തിഒൻപതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസിൽ ഉള്ളത്….

Read More
Back To Top