
വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും
വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ അനുവദിക്കുന്നു. ബാക്ക് ഗ്രൗണ്ട് ഓപ്ഷൻ വഴിയും വാട്സ്ആപ്പ് കോൾ ആസ്വാദ്യകരമാക്കാൻ കഴിയും. ബാക്ഗ്രൗണ്ട് ഓപ്ഷനിൽ ലഭിക്കുന്ന ബ്ലർ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. ഏതെങ്കിലും മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോഴോ മറ്റ് ഒദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴോ ബ്ലർ ഓപ്ഷൻ…