
മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്
മമ്മൂട്ടി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണ്. 2025 ഫെബ്രുവരി 14-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു ,ടീസര്‍ ഇതിനോടകം ഏഴര മില്യണ്‍ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നേടിയത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോഗുകളുമായിരുന്നു ടീസറിന്റെ ഹൈലൈറ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളില്‍ ഒരാളായ…