
പ്രതിഷേധം താത്ക്കാലികമായി നിര്‍ത്തിവെച്ച് കര്‍ഷകര്‍; ഉറപ്പ് പാലിച്ചില്ലെങ്കില്‍ പുനരാരംഭിക്കും
ന്യൂദല്‍ഹി: കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ച് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ദല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകരുടെ പ്രതിനിധികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ച സമയമാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് ഒരാഴ്ചക്കകം ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതായും കര്‍ഷക പ്രതിനിധികളും ചീഫ് സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തുന്നതു…