
നവീന്‍ ബാബുവിന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കുടുംബം
കണ്ണൂര്‍: ജില്ലാ കളക്ടറുടെയും പമ്പുടമ പ്രശാന്തിന്റെയും കോള്‍ റെക്കോഡുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത എം.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കി. കളക്ടറേറ്റിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കുടുംബത്തിന് തൃപ്തികരമല്ല എന്ന് കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷക സജിത പ്രതികരിച്ചു. കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ നമ്പറല്ലാതെ മറ്റുഫോണ്‍ നമ്പറുകള്‍ കളക്ടറോ, പ്രശാന്തോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റ കോള്‍ഡാറ്റ റെക്കോഡുകളും ടവര്‍ ലൊക്കേഷനുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് ഏതെങ്കിലും…