
ഇ.പിയുടെ ആത്മകഥ ചോർന്നത് ഡി.സി ബുക്സിൽ നിന്ന് തന്നെ: പൊലീസ്
തിരുവനന്തപുരം: സി.പി.ഐ.എം. നേതാവ് ഇ.പി ജയരാജന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ ചോർന്നത് ഡി.സി ബുക്സിൽ നിന്ന് തന്നെയെന്ന് കണ്ടെത്തി പൊലീസ്. ഡി.സി.യുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറിൽ നിന്നാണ് ഈ ഭാഗങ്ങൾ ചോർന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറി. വോട്ടെടുപ്പ് ദിവസം തന്റെ ആത്മകഥയിലെ ഉള്ളടക്കമെന്നനിലയിൽ ചില ഭാഗങ്ങൾ പ്രചരിച്ചതിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി. ഡി.ജി.പിക്ക് നേരത്തെ പരാതി സമർപ്പിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പിയെ അന്വേഷിക്കാൻ ഡി.ജി.പി. ചുമതലപ്പെടുത്തി. ഇത്തരത്തിൽ…