
ഇന്ത്യ ചിരിച്ചുകൊണ്ട് നികുതി ചുമത്തുന്നുവെന്ന് ട്രംപ്; താന്‍ അധികാരത്തില്‍ എത്തിയാല്‍ തിരിച്ചും ചുമത്തും
വാഷിങ്ടണ്‍: ഇന്ത്യ ഇറക്കുമതിക്ക് വലിയ നികുതി ചുമത്തുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. അതിനാല്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യന്‍ ഇറക്കുമതിക്കുള്ള നികുതി വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെട്രോയില്‍ നടന്ന സാമ്പത്തിക നയങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം. ലോകത്ത് ഉയര്‍ന്ന നികുതി ചുമത്തുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ പൊതുവെ അമേരിക്ക അങ്ങനെ ചെയ്യാറില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതിനാല്‍ താന്‍ വിജയിച്ച് അധികാരത്തില്‍ എത്തുന്നതോടെ തിരിച്ചും…