ട്രംപിന് തിരിച്ചടി; ലൈംഗികാതിക്രമക്കേസിൽ 42 കോടി നഷ്ടപരിഹാരം നൽകണം

ന്യൂയോര്‍ക്ക്: എഴുത്തുകാരി ഇ. ജീന്‍ കാരളിനെതിരായ ലൈംഗികാതിക്രമകേസില്‍ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 42 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതിവിധി ശരിവെച്ച് അപ്പീൽ കോടതി. ലൈം​ഗികാതിക്രമത്തിന് 17 കോടി രൂപയും 25 കോടി രൂപയും ട്രംപ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. മാൻഹാട്ടൻ യു.എസ് സർക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്. നേരത്തെ പ്രസ്താവിച്ച വിധിയിൽ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാൻ ട്രംപിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വിധിക്കെതിരേയും അപ്പീൽ നൽകുമെന്ന്…

Read More

പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന അന്നുതന്നെ ‘ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത്’ അവസാനിപ്പിക്കും: ട്രംപ്

വാഷിങ്ടണ്‍: പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ആദ്യ ദിവസത്തില്‍ തന്നെ ‘ ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അരിസോണയിലെ ഫിനിക്‌സില്‍ നടന്ന ടേണിങ്ങ് പോയിന്റ് യു.എസ്.എയുടെ ഫെസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. തങ്ങള്‍ ‘ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്തും ചൈല്‍ഡ് സെക്ഷ്വല്‍ മ്യൂട്ടിലേഷന്‍’ (ചേലാകര്‍മം/സുന്നത്ത്) അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിനായി സ്‌കൂളുകളില്‍ നിന്നും സൈന്യത്തില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. ‘ട്രാന്‍ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ നിന്നും പ്രൈമറി, മിഡില്‍, ഹൈസ്‌കൂളുകളില്‍ നിന്നും പുറത്താക്കുന്നതിനുള്ള…

Read More

ഡൊണാള്‍ഡ് ട്രംപിന്റെ എഐ ഉപദേശകനായി ഇന്ത്യന്‍-അമേരിക്കന്‍ ശ്രീറാം കൃഷ്ണന്‍

ട്രംപായാലും ബൈഡനായാലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായിരിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്‌സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ കാബിനറ്റിലേയ്ക്കാണ് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നത്. അമേരിക്കയുടെ സെക്കന്‍ഡ് ലേഡി, നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സാണ്. പരസ്യമായി…

Read More

ട്രംപിന് വഴികാട്ടാൻ ‘മിനിസ്റ്റർ’ മസ്ക്; ഇനി ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ മന്ത്രി

വാഷിങ്ടൺ: ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക് ഇനി മിനിസ്റ്റർ ‘മസ്ക്’. പുതിയ ട്രംപ് മന്ത്രിസഭയിൽ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ കൈകാര്യം ചെയ്യും. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘വിവേക് രാമസ്വാമിയും ഇലോൺ മസ്കുമാണ് കാര്യക്ഷമതാ വകുപ്പ് കൈകാര്യം ചെയ്യുക. സർക്കാരിനെ ജനങ്ങളുടെ അടുത്തേക്ക് എത്തിച്ചും, ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ ഒഴിവാക്കാനും, പാഴ്ച്ചെലവുകൾ ഇല്ലാതാക്കാനും, ഫെഡറൽ ഏജൻസികളുടെ മുഖം മിനുക്കാനുമെല്ലാം ഇരുവരുടെയും സേവനം ഉപകാരപ്രദമാകും. ‘സേവ് അമേരിക്ക’ മൂവ്മെന്റിന് അവ അത്യാവശ്യമാണ്’;…

Read More

ട്രംപിന്റെ നയം ഇന്ത്യയുടെ സന്തോഷം: രണ്ട് ലക്ഷം ഇന്ത്യാക്കാർക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയേറി; ആപ്പിൾ ഐഫോൺ ഉൽപ്പാദനം ഇരട്ടിയാക്കും

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഡൊണാൾഡ് ട്രംപ് ഉയർന്ന നികുതി ചുമത്തുമെന്ന ആശങ്കയ്ക്കിടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം ഇരട്ടിപ്പിക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നു. 30 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനം ഇന്ത്യയിൽ കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ 15-16 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 മുതൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞിരുന്നത്. ട്രംപ് അധികാരത്തിൽ വന്നതോടെ ചൈന വിരുദ്ധ…

Read More

ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും രാഹുല്‍ഗാന്ധിയുടെ കത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്‍ഗാന്ധി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് കത്ത്. ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നതെന്ന് ഡോണള്‍ഡ് ട്രംപിനയച്ച കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകും എന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ കത്തില്‍ പറയുന്നു.

Read More

‘മൈ ഡിയർ ഫ്രണ്ട്! അഭിനന്ദനങ്ങൾ, നമുക്കൊരുമിച്ച് പ്രവർത്തിക്കാം ‘; ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി കുറിച്ചു.

Read More

യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി വാന്‍സ് വൈസ് പ്രസിഡന്റാകും. 78കാരനായ ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. അണികളെ അഭിസംബോധന ചെയ്യാനായി ട്രംപ് ഫ്‌ളോറിഡയിലേയ്ക്ക്…

Read More

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം, നിർണായക സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിന് ജയം. ഫ്ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമലാ ഹാരിസിന് 42.9 ശതമാനം വോട്ടാണ് ഫ്ലോറിഡയിൽ നേടാനായത്. 99 ഇലക്ടറൽ വോട്ടുകളാണ് ഇതിനോടകം കമല ഹാരിസിന് നേടാനായത്. ട്രംപ് 120 ഇലക്ടറൽ വോട്ടുകളാണ് നേടിയത്.  ഇല്ലിനോയിസിലും ന്യൂയോർക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. വെർമോണ്ട്, മസാച്യുസെറ്റ്സ്, കണക്ടികട്ട്, ന്യൂജേഴ്സി, ഡേലാവേർ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ…

Read More

ട്രംപ് അനുകൂല വോട്ടര്‍ക്കുള്ള ‘ 1 മില്യണ്‍ ഗിവ് എവേ ‘; ഇലോണ്‍ മസ്‌കിനെതിരെ കേസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുക്കുന്ന വോട്ടര്‍ക്ക് 10 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെതിരെ കേസ്. പെന്‍സില്‍വാനിയയിലെയും മറ്റ് സ്റ്റേറ്റുകളിലെയും വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുള്ള ‘ 1 മില്യണ്‍ ഗിവ് എവേ’ നിര്‍ത്തലാക്കാനും ഫിലാഡല്‍ഫിയയിലെ ജില്ലാ അറ്റോര്‍ണി ലാറ്‌റി ക്രാസ്‌നര്‍ ഉത്തരവിട്ടു. മസ്‌കിന്റെ പ്രവര്‍ത്തി നിയമവിരുദ്ധമാണെന്നും അറ്റോര്‍ണി വ്യക്തമാക്കി. മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അനുകൂലിയായ മസ്‌കിന്റെ നീക്കം ഫെഡറല്‍ തിരഞ്ഞെടുപ്പ് നിയമങ്ങളെ ലംഘിക്കുമെന്ന നീതിന്യായ…

Read More
Back To Top