
സംസ്ഥാനത്ത് 6 ഇടങ്ങളിൽ വാഹനാപകടം; എറണാകുളത്തും കണ്ണൂരും ബസ്സപകടം, 3 മരണം, പരിക്ക്
കോഴിക്കോട്: സംസ്ഥാനത്ത് 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങിൽ 3 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. തൃശൂരിലുണ്ടായ അപകടത്തിൽ നാലു വയസ്സുകാരിയും കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേരും മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരും 4 വയസ്സുള്ള നൂറ ഫാത്തിമ്മയുമാണ് മരിച്ചത്. തൃശൂർ ഓട്ടുപാറയിൽ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞാണ് നാലു വയസുകാരി മരിച്ചത്. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ്…