‘പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം’; വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി

വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി. ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയം നൽകും. അവർക്ക് പ്രതിമാസം 18000 രൂപ നൽകും. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. “ഇന്ന് ഞാൻ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാൻ യോജന എന്നാണ്. ഇതിന് കീഴിൽ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ ഗ്രന്ഥികൾക്കും…

Read More

‘ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസ്’; മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ മറുപടിയുമായി BJP

ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി. സംസ്കാര ചടങ്ങിലെ ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസെന്ന് ബിജെപിയുടെ വിശദീകരണം. പൂർണ്ണ സൈനിക ബഹുമതികളോടെ ആയിരുന്നു സംസ്കാരമെന്നും മൻമോഹൻ സിങ്ങുമായി അടുപ്പമുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വിശദീകരിച്ചു. മരണത്തിൽപോലും കോൺഗ്രസ് രാഷ്ട്രീയം കാണുന്നുവെന്നാണ് ബിജെപിയുടെ വിമർശനം. അതേസമയം ഡോ. മൻമോഹൻ സിങ്ങിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തിയെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട്…

Read More

ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക്; യാത്രാമധ്യേ ടാറ്റ നൽകി പ്രതിഷേധിച്ച് എസ്എഫ്ഐ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി സംസ്ഥാനം ഒഴിഞ്ഞു. ഡൽഹിയിലേക്ക് മടങ്ങി. പ്രതിഷേധ സൂചകമായി ഗവർണർക്ക് ടാറ്റ നൽകി എസ്എഫ്ഐ പ്രവർത്തകർ. വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേ പേട്ടയിൽ വെച്ചാണ് ആരിഫ് മുഹമ്മദ്‌ ഖാൻ SFI പ്രവർത്തകർ ടാറ്റ നൽകി പ്രതിഷേധിച്ചത്. ഗവർണറുടെ കാലാവധി തീർന്നു, പക്ഷേ കേരള ബന്ധം തുടരുമെന്ന് ഗവർണർ വ്യക്തമാക്കി. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും.കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓർമ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും…

Read More

വിജയ് ഹസാരെ ട്രോഫി: ഇഷാന്ത് ശർമക്ക് മുന്നില്‍ അടിതെറ്റി വീണ് കേരളം; ഡല്‍ഹിക്കെതിരെയും തോല്‍വി

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം തോല്‍വി. ഡല്‍ഹിയാണ് കേരളത്തെ 29 റണ്‍സിന് തകര്‍ത്തത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 50 ഓവറില്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 42.2 ഓവറില്‍ 229 റണ്‍സിന് ഓള്‍ ഔട്ടായി. 90 പന്തില്‍ 90 റണ്‍സെടുത്ത അബ്ദുള്‍ ബാസിതാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി ഇന്ത്യൻ താരം  ഇഷാന്ത് ശര്‍മ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്‍റെ…

Read More

പല വിവാഹങ്ങളില്‍ നിന്ന് തട്ടിയെടുത്തത് ഒന്നേകാല്‍ കോടി; ധനികരെ കൊള്ളയടിച്ച് ‘കൊള്ളക്കാരി വധു’

ന്യൂഡല്‍ഹി : 10 വര്‍ഷത്തിനിടെ വിവിധ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരില്‍ നിന്ന് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയും ചെയ്ത സ്ത്രീ പോലീസ് പിടിയിലായി. കൊള്ളക്കാരി വധു എന്നാണ് പോലീസ് ഇവരെ വിശേഷിപ്പിക്കുന്നത്. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പോലീസ് അറസ്റ്റിലായത്. 2013-ലാണ് ഇവര്‍ ആഗ്രയില്‍ നിന്നുള്ള വ്യവസായിയെ വിവാഹം കഴിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരില്‍ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് 2017-ല്‍…

Read More

തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി അരവിന്ദ് കെജ്‌രിവാള്‍

ദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ടാക്കിയേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന. ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം തന്റെ എക്‌സില്‍ കുറിച്ചു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി അന്തിമ ചര്‍ച്ചകള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിട്ടും…

Read More

കര്‍ഷകര്‍ റോഡുകള്‍ ഉപരോധിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹരജി തള്ളി സുപ്രീം കോടതി

ന്യൂദല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട റോഡ് ഉപരോധം നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി തള്ളി. പഞ്ചാബിലെ ദേശീയ സംസ്ഥാന പാതകളിലെ ഉപരോധങ്ങള്‍ ഉടന്‍ നീക്കാന്‍ കേന്ദ്രത്തിനും അധികൃതര്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് സൂര്യകാന്ത്, മന്‍മോഹന്‍ തുടങ്ങിയവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. വിഷയം ഇതിനകം തന്നെ കോടതിയുടെ പരിഗണനയാലാണെന്നും ഇതേ വിഷയത്തില്‍ ആവര്‍ത്തിച്ച് നല്‍കുന്ന ഹരജികള്‍ പരിഗണിക്കാനാവില്ലെന്നുമാണ് ബെഞ്ചിന്റെ നിര്‍ദേശം.പഞ്ചാബിലെ സാമൂഹിക പ്രവര്‍ത്തകനായ ഗൗരവ് ലൂത്ര എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയാണ്…

Read More

ദില്ലിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി ; ബോംബ് നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30000 ഡോളർ

ദില്ലി : ദില്ലിയിലെ 40 സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള സ്കൂളുകള്‍ക്കാണ് ബോംബ് ഭീഷണി. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.  സ്കൂളിന്റെ വിവിധഭാഗങ്ങളിൽ ബോംബുകൾ വെച്ചിട്ടുള്ളതായി ഭീഷണി സന്ദേശത്തിൽ പറയുന്നു. ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് പറഞ്ഞു. സ്കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവില്‍  പോലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന…

Read More

കർഷക പ്രക്ഷോഭം ഇന്ന് പുനഃരാരംഭിക്കും; അമൃത്സറിലേക്ക് പോകുന്ന BJP നേതാക്കളെ തടയുമെന്ന് കർഷക നേതാവ് സർവൻ സിംഗ് പന്ദേർ

അമൃത്സറിലേക്ക് പോകുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെയും തടയുമെന്ന് കർഷക നേതാവ് സർവൻ സിംഗ് പന്ദേർ. ഇരുവരും പഞ്ചാബിലേക്ക് പ്രവേശിക്കുന്നത് തടയാൻ കർഷകരോട് ആഹ്വാനം ചെയ്തുവെന്നും സർവൻ സിംഗ് പന്ദേർ വ്യക്തമാക്കി. ശംഭു അതിർത്തിയിൽ പൊലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് പുനഃരാരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് മാർച്ച് ആരംഭിക്കുക. 101 കർഷകർ ജാഥയായി ഡൽഹിയിലേക്ക് നീങ്ങും. ഡല്‍ഹി പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്….

Read More

ഡൽഹിയിൽ ലീഗ് നേതാക്കളെ കണ്ട് പി.വി അൻവർ; സൗഹൃദ കൂടിക്കാഴ്ചയെന്ന് വിശദീകരണം

യുഡിഎഫിലേക്കെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ. ഇ ടി മുഹമ്മദ് ബഷീർ പി വി അബ്ദുൽ വഹാബ് എന്നിവരുമായി ഡൽഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെഎംസിസിയുടെ പരിപാടിയിലും പി വി എൻ പങ്കെടുത്തു.സൗഹൃദ സന്ദർശനമായിരുന്നുവെന്ന് പി.വി അൻവർ പറഞ്ഞു. സൗഹ്യദ സന്ദർശനം ആയിരുന്നുവെന്നും നിലമ്പൂരിലെ എംഎൽഎയും എംപിയും എന്ന നിലയ്ക്ക് ഒന്നിച്ച് നിന്നാണ് നാടിന്റെ വികസനവുമായി മുന്നോട്ടുപോകുന്നതെന്നും പി.വി അൻവർ പറഞ്ഞു. കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുത്തത് അവിചാരിതമായിട്ടാണെന്നും ഡിഎംകെയുടെ പ്രഖ്യാപനത്തിന്റെ നയരേഖയിൽ…

Read More
Back To Top