
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ അപകർഷതയാണ് RSSന്;ഘർവാപസി പരാമർശത്തിൽ മോഹന്‍ ഭാഗവതിനെതിരെ കത്തോലിക്ക മുഖപത്രം.
കൊച്ചി: ഘർവാപസി പരാമർശത്തിൽ മോഹന്‍ ഭാഗവതിനെതിരെ കത്തോലിക്ക മുഖപത്രം. ഭഗവതിന്‍റെ വാക്കുകള്‍ നിന്ദ്യവും ന്യൂനപക്ഷ വിരുദ്ധവുമെന്ന് ദീപിക മുഖപ്രസംഗം. രാമക്ഷേത്ര പ്രതിഷ്ഠ യഥാർത്ഥ സ്വാതന്ത്ര്യമായി വിശേഷിപ്പിച്ചത് പ്രതിഷേധാർഹമാണ്. ഘർവാപസിയാണ് നിർബന്ധിത മതപരിവർത്തനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ അപകർഷതയാണ് ആർഎസ്എസിനെന്നും ദീപിക വിമര്‍ശിക്കുന്നു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും നൂറ്റാണ്ടുകളായി ആക്രമണം നേരിട്ട ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ച ത് ഈ ദിനത്തിലാണെന്നുമാണ് കഴിഞ്ഞദിവസം മോഹൻ ഭാഗവത് പറഞ്ഞത്. ഭരണഘടനയുടെ അടിസ്ഥാനാദർശങ്ങൾ നടപ്പായിട്ടില്ലെന്നും അദ്ദേഹം ഖേദിക്കുന്നു….