ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം; തലയിടിച്ച് വീണതായി സംശയം

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. ഞായറാഴ്ച ഉച്ചയോടെയാണ് സിനിമസീരിയല്‍ താരം എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശ്ശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ…

Read More

ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം, ദക്ഷിണ കൊറിയയിൽ വിമാന ദുരന്തത്തിൽ മരണം 85 ആയി, മാപ്പുപറഞ്ഞ് വിമാന കമ്പനി

സോൾ: തെക്കൻ കൊറിയയിലെ വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 85 പേർ മരിച്ചെന്നാണ് ഒടുവിലത്തെ ഔദ്യോഗിക റിപ്പോർട്ട്. 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ 175 പേർ യാത്രക്കാരാണ്. ആറ് പേർ ജീവനക്കാരും. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാപ്പ് ചോദിച്ച് വിമാന കമ്പനി രംഗത്തെത്തി. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്.  മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്നെത്തിയ ജെജു…

Read More

‘പുഷ്‍പ 2’ ദുരന്തം; അല്ലു അർജുൻ സ്ഥിരം ജാമ്യാപേക്ഷ നൽകി

പുഷ്‍പ 2 പ്രീമിയര്‍ വേദിയായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സ്ഥിരം ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി നൽകാൻ കോടതി നിർദേശം നല്‍കിയിട്ടുണ്ട്.  ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ്…

Read More

പുഷ്പ2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കേസെടുക്കും

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ2ന്റെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. മുന്നറിയിപ്പില്ലാതെ അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയത് സംഘര്‍ഷത്തിന് കാരണമായെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലാണ് സംഭവം. സന്ധ്യ തീയറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്. തീയറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നൂറു കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അര്‍ജുന്‍ കുടുംബ സമേതം സിനിമ കാണാന്‍ എത്തി. താരത്തെ…

Read More

‘കാർ അമിതവേഗതയിലായിരുന്നില്ല; അപകട കാരണം അമിത ഭാരം’; ആലപ്പുഴ RTO

ആലപ്പുഴ കളർകോ‍‍ട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആർടിഒ. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായെന്ന് ആർടിഒ മാധ്യമങ്ങളോട് പറഞ്ഞു. കാർ അമിത വേ​ഗതയിലായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനം ആരുടേതാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആർടിഒ പറഞ്ഞു. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു. റോഡിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കും. ഒരു…

Read More

വീർപ്പിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുടുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

ബംഗ്ലൂരു: ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ  ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ(13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 പേർ മരിച്ചു

ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 പേർ മരിച്ചു. തിരുവണ്ണാമലൈയിൽ മൂന്ന് പേരും വെല്ലൂരിൽ ഒരാളും മരിച്ചു. വിഴുപ്പുറത്തു ട്രാക്കിൽ വെള്ളം കയറിയതിനാൽ 10 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. തിരുവണ്ണാമലൈയിൽ ഇന്നലെ അതിശക്തമായ മഴയാണ് പെയ്തത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറഞ്ഞ പുതുച്ചേരിയിലും വിഴുപ്പുറത്തും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിതുടങ്ങി. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതിയും നെറ്റ്‍വർക്ക് സംവിധാനവും ഇല്ല. വിഴിപ്പുറം അടക്കമുള്ള ജില്ലകളിൽ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ…

Read More

മൊബൈൽ ആസക്തി കൊണ്ട് കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 19 കുട്ടികൾ

തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളോടുള്ള അമിത ആസക്തി കേരളത്തിലും കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ ഇത്തരത്തിൽ 19 കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടതായി സംസ്ഥാന സര്‍ക്കാർ രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിക്കുന്നതും കുട്ടികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച 22 കുട്ടികളില്‍ മയക്കുമരുന്ന് ദുരുപയോഗം കണ്ടെത്തിയതായും ലൈംഗികാതിക്രമം കാണിച്ചതായും ആഭ്യന്തരവകുപ്പ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു. കുട്ടികള്‍ക്കിടയില്‍ ഡിജിറ്റല്‍ ആസക്തി ഒരു നിശബ്ദ പകര്‍ച്ചവ്യാധിയായി…

Read More

തൃശൂർ വാഹനാപകടം; വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ; ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് മദ്യലഹരിയിൽ അലക്സ് വാഹനം ഓടിക്കുകയായിരുന്നു. നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ…

Read More

അതിദാരുണം: തൃശൂർ നാട്ടികയിൽ മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

തൃശൂർ: തൃശൂർ നാട്ടികയിൽ മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച തടി ലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്ക് വഴിയരികിൽ ഉറങ്ങി കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച ക്ലീനർ അലക്‌സും ഒപ്പം ഉണ്ടായിരുന്ന ഡ്രൈവർ ജോസും അറസ്റ്റിലായി. പുലർച്ചെ നാല് മണിക്കായിരുന്നു അപകടം. നാട്ടികയിൽ ദേശീയ പാതയുടെ പണി നടക്കുന്ന റോഡിലാണ് അപകടം ഉണ്ടായത്. ദേശീയ പാതയിൽ ബാരിക്കേഡ് വെച്ച് മറച്ച സ്ഥലത്തു ഉറങ്ങുകയായിരുന്ന…

Read More
Back To Top