ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ്‌ അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ​ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Read More

മലയാളി യുവതിയുടെ മരണം; ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ, ‘തൊഴിൽ സമ്മർദ്ദം നിരന്തര സംഭവം’

കൊച്ചി: തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തായത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയിൽ പറയുന്നു. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയർമാൻ രാജീവ് മെമാനി ജീവനക്കാർക്ക്…

Read More

ടിപ്പർ ശരീരത്തിലൂടെ കയറിയിറങ്ങി; കാസർകോട് സ്വദേശി തമിഴ്‌നാട്ടിൽ മരിച്ചു

കോയമ്പത്തൂർ : തമിഴ്നാട് കോയമ്പത്തൂരിലുണ്ടായ കാർ ആക്‌സിഡന്റിൽ കാസർകോട് സീതാംഗോളി സ്വദേശി മരിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ മുഹമ്മദ് റഷീദ് ആണ് മരിച്ചത്. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ റഷീദിനെ ടിപ്പർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചു. അവധി കഴിഞ്ഞു കഴിഞ്ഞ ആഴ്ചയാണ് റഷീദ് കോയമ്പത്തൂരേക്ക് പോയത്

Read More

‘മകൾക്ക് നീതി വേണം’, ഉറക്കവും അവധിയുമില്ലാത്ത ഷിഫ്റ്റ്, അന്ന EY യിൽ പ്രവേശിച്ചത് 4 മാസം മുൻപ്; കമ്പനിക്കെതിരെ പരാതിയുമായി കുടുംബം

അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, ഇവിടെ നിന്നും മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനം നേരിട്ടതാണ് മകളുടെ മരണ കാരണമെന്ന് ആരോപിക്കുന്ന അന്നയുടെ അമ്മ അനിത…

Read More

ലെബനനിൽ വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൂടി കൊല്ലപ്പെട്ടു; അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി

ന്യുയോർക്ക്: ലെബനനിലെ ഇലക്ട്രോണിക് സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു. അതേസമയം ലെബനനിലെ ഇന്നത്തെ വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൊല്ലപ്പെട്ടു. 300 പേർക്ക് ആക്രമണത്തിൽ…

Read More

പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

ദില്ലി:ലെബനോനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം. കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനോൻ വ്യക്തമാക്കി. ഭീഷണിക്ക് പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു. 2800ലധികം പേര്‍ക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റത്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്നലെ ഒരേസമയം പൊട്ടിത്തെറിച്ചത്.ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. ആസൂത്രിത…

Read More

ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ; നിപമരണത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം

മലപ്പുറം: മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം. മരിച്ച 24-കാരന്‍റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണവീട്ടിലെത്തിയ സഹപാഠികളെയും നിരീക്ഷണത്തിലാക്കും. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ്. ഇവരോട് നാട്ടിൽ തുടരാനും ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.  അതേസമയം, ബെംഗളൂരുവിലുള്ള 3 വിദ്യാർഥികൾ താമസസ്ഥലത്ത് നിരീക്ഷണത്തിലാണ്. ഇവരോട് എല്ലാവരോടും പിസിആർ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം…

Read More
Back To Top