കേരളത്തിൽ ഇന്ന് ഇടിമിന്നലോടെ മഴ സാധ്യത; ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലായി ചക്രവാതച്ചുഴി, ന്യൂനമർദ്ദവും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും  ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് കേരളത്തിൽ ഇന്ന് ഇടിമിന്നലോടെ മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ചക്രവാതച്ചുഴി നാളെയോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ  മധ്യഭാഗത്ത് എത്തി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് ഡിസംബർ 12-ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ…

Read More

ഫെഞ്ചല്‍ വൈകുന്നേരത്തോടെ കരതൊടും; തമിഴ്നാട്ടിൽ കനത്ത മഴ, ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെഞ്ചല്‍ ചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. ശനിയാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടുമെന്ന് കണക്കുകൂട്ടുന്ന ഫെഞ്ചലിന് മണിക്കൂറില്‍ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ ചൈന്നൈ വിമാനത്താവളം ശനിയാഴ്ച രാത്രി ഏഴ് മണിവരെ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്-പുതുച്ചേരി തീരത്തെ കാരയ്ക്കലിനും മഹാബലി പുരത്തിനുമിടയ്ക്ക് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ…

Read More

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് നിലവിൽ തടസ്സമില്ല. ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിനു മുകളിലെ ചക്രവാതചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദമായും ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവർഷ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഇത്. ഖത്തർ നിർദ്ദേശിച്ച…

Read More

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതചുഴി, കാസർകോട് ഒഴികെ എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതചുഴി( Cyclonic circulation) രൂപപ്പെട്ടുവെന്ന് കാലാവസ്ഥ വിഭാഗം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുന മർദ്ദ പാത്തി (Trough) സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതചുഴി ഒക്ടോബർ ഒമ്പതോടെ ലക്ഷദ്വീപിന് മുകളിൽ  ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ ഇനിയുള്ള 3-4  ദിവസങ്ങളിൽ മഴയിൽ വർധന ഉണ്ടാകും. തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ ഇന്ന്…

Read More

ന്യൂനമർദ്ദം സജീവം, സംസ്ഥാനത്ത് പരക്കെ മഴ; 9 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മധ്യ തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴയുണ്ടാകും. തെക്കൻ കർണാടക മുതൽ ഗൾഫ് ഓഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായതിനാലാണിത്. ശ്രീലങ്കയ്ക്ക്‌ സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. കേരള ,തമിഴ്നാട് തീരങ്ങളിൽ…

Read More
Back To Top