‘മാർക്കോ’യുടെ വ്യാജ പതിപ്പ്; കേസെടുത്ത് സൈബർ പൊലീസ്

ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു.നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ ചെയ്താണ് പുതിയ സിനിമയുടെ വ്യാജൻ പ്രചരിപ്പിക്കുന്നത്. സിനിമാട്ടോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എവിടെനിന്നാണ് സിനിമയുടെ ലിങ്കുകൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നത് ഉടൻ കണ്ടെത്തുമെന്നും പൊലീസ്…

Read More
Back To Top