സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ് ഡോളറിനെതിരെ 84.76 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ബ്രിക്‌സ് കറന്‍സിയെക്കുറിച്ച് നല്‍കിയ സൂചന, യൂറോ സോണിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുതലായവ വലിയ അളവോളം രൂപയുടെ വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത്രയേറെ പ്രതികൂല സാഹചര്യമുണ്ടായിട്ടും വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപയ്ക്ക് മാറാന്‍ കഴിഞ്ഞതായി മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. ഇന്റര്‍ ബാങ്ക്…

Read More

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം, നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അതോടെ അസാധുവായി. അപ്രതീക്ഷിതമായ ഈ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനത്തോടെയാണ് നേരിട്ടത്. വിമര്‍ശനം ഉന്നയിച്ച് ധനകാര്യവിദഗ്ധനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം നോട്ട് നിരോധനത്തിന്റെ ആഴമേറിയ വിശകലനമായിരുന്നു. നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി. പകരം…

Read More

രാജ്യത്തിനകത്ത് പണമയക്കുന്നതില്‍ കര്‍ശന നിരീക്ഷണം; പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

കള്ളപ്പണമിടപാട് തടയുന്നതിനും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമായി രാജ്യത്തിനകത്ത് പണം അയയ്ക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതുക്കിയ നിയമങ്ങള്‍.  കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പണം കൈമാറ്റം  തടയുകയാണ് പുതിയ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. ഫോണ്‍ നമ്പറും അപ്ഡേറ്റ് ചെയ്ത കെവൈസി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന്  പുതിയ നിയമം അനുശാസിക്കുന്നു.  പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 1 മുതല്‍ ആണ് പ്രാബല്യത്തില്‍…

Read More
Back To Top