
ദക്ഷിണാഫ്രിക്കയില്‍ സഞ്ജു-അഭിഷേക് സഖ്യം തന്നെ! ഇഷാനെ തിരിച്ചുകൊണ്ടുവരും
മുംബൈ: ബംഗ്ലാദേശിനെതിരെ അവസാന ടി20 മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയതോടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിച്ച സാഹചര്യമാണ്. ഇനി ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അവിടെ നാല് ടി20 മത്സരങ്ങള്‍ ഇന്ത്യ കളിക്കും. നവംബര്‍ എട്ടിനാണ് പര്യടനത്തിന് തുടക്കമാവുന്നത്. എന്തായാലും സഞ്ജു ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്, അതും ഓപ്പണറായിട്ട്. പ്രധാന താരങ്ങളെല്ലാം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള തിരക്കിലായതിനാല്‍ സഞ്ജു – അഭിഷേക് ശര്‍മ സഖ്യമായിട്ട് മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. അഭിഷേക് ബംഗ്ലാദേശിനെതിരായ മൂന്ന്…