‘ബുമ്രയോട് ഓരോവര്‍ കൂടി എറിയാന്‍ ആവശ്യപ്പെട്ട് രോഹിത്, വയ്യെന്ന് ബുമ്ര’; ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മാത്രം 29 വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര വീഴ്ത്തിയത്. അതില്‍ നിന്ന് മനസിലാക്കാം ഇന്ത്യ എത്രത്തോളം ബുമ്രയെ ആശ്രയിക്കുന്നുണ്ടെന്ന്. 140.4 ഓവറുകള്‍ (844 പന്തുകള്‍) അദ്ദേഹം എറിഞ്ഞു. പരമ്പരയിലൊന്നാകെ ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിഞ്ഞതും ബുമ്ര തന്നെ. മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം ബുമ്രയെറിഞ്ഞത് 52.4 ഓവറുകളാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌േേട്രലിയ ബാറ്റ് ചെയ്ത 82 ഓവറുകളില്‍ 24 എറിഞ്ഞത് ബുമ്ര.  ഒമ്പത് സ്‌പെല്ലുകളെടുത്താണ് ബുമ്ര രണ്ടാം ഇന്നിംഗ്‌സില്‍…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനി ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ

ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുകയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തതോടെ മാറി മറിഞ്ഞ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടിക. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിക്കുക കൂടി ചെയ്തതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് പരമ്പരയില്‍…

Read More

‘രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കുഴച്ച് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനെ നശിപ്പിക്കുന്നു’; അഫ്രീദി

ബിസിസിഐക്കെതിരെ വിമർശനവുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്നാണ് അഫ്രീദിയുടെ ആരോപണം. തന്റെ എക്‌സ് ഹാൻഡിലിലൂടെയാണ് അഫ്രീദി പ്രതികരിച്ചത്. രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കെട്ടി ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളെ പ്രേരിപ്പിക്കുന്നുവെന്നും ഐസിസിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡും ന്യായം ഉയര്‍ത്തിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും സമയമായെന്നും അഫ്രീദി പ്രതികരിച്ചു. ഹൈബ്രിഡ് മോഡലിനെതിരായ പിസിബിയുടെ നിലപാടിനെ…

Read More

ഇന്ത്യ പെര്‍ത്തിലിറങ്ങുക മുന്‍നിര ബാറ്റ്സ്മാന്‍മാരില്ലാതെ; ടീമിനെ നയിക്കാന്‍ ബുംറക്കിത് രണ്ടാം അവസരം

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്റെ നവജാത ശിശുവിനൊപ്പം സമയം ചിലവഴിക്കണമെന്ന കാരണത്താല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിലെ ഒന്നാം മത്സരത്തിനായി പെര്‍ത്തിലേക്ക് എത്തില്ലെന്നിരിക്കെ ടീം ഇന്ത്യയിറങ്ങുക മുന്‍നിര ബാറ്റ്സ്മാന്‍മാരില്ലാതെ. രോഹിത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനും പേസ് കുന്തമുനയുമായ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബൗളര്‍ പ്രസീദ് കൃഷ്ണയുടെ കൈമുട്ട് കൊണ്ട് പരിക്കേറ്റതിനെ തുടര്‍ന്ന് കെ.എല്‍ രാഹുല്‍ കളംവിട്ടിരുന്നു. പരിക്ക് സാരമുള്ളതല്ലെങ്കിലും ഒന്നാം മത്സരത്തില്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍…

Read More

രോഹിത്തിനും കോലിക്കും ഇനി പ്രത്യേക പരിഗണനയില്ല, നിലപാട് കടുപ്പിച്ച് ഗംഭീർ; നിർബന്ധമായും പരിശീലനത്തിനെത്തണം

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും തോറ്റ് 12 വര്‍ഷത്തിനുശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ പരിശീലക സ്ഥാനത്ത് നിലപാട് കടുപ്പിച്ച് ഗൗതം ഗംഭീര്‍. മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ടീം അംഗങ്ങൾക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ച ടീം മാനേജ്മെന്‍റ് രോഹിത്തും കോലിയും അടക്കമുള്ള താരങ്ങളെല്ലാം നിര്‍ബന്ധമായും പരിശീലന സെഷനുകളില്‍ പങ്കെടുക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചു. രണ്ടാം ടെസ്റ്റിന് മുമ്പ് ഈ മാസം 30നും 31നും മുംബൈയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ എല്ലാ താരങ്ങളും പങ്കെടുക്കണമെന്നും സീനിയര്‍ താരങ്ങളാണെന്നത്…

Read More

‘നന്ദിയുണ്ടെ’… മുംബൈ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ നാലു വാക്കില്‍ മറുപടിയുമായി പൃഥ്വി ഷാ

മുംബൈ: അച്ചടക്കമില്ലായ്മയും ഫിറ്റ്നെസ് പ്രശ്നങ്ങളും കാരണെ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ നാലു വാക്കില്‍ പ്രതികരിച്ച് യുവതാരം പൃഥ്വി ഷാ. ഒരു ഇടവേള ആവശ്യമായിരുന്നു, നന്ദിയുണ്ട് എന്നായിരുന്നു സ്മൈലിയോടെ പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുംബൈയുടെ രഞ്ജി ടീമില്‍ പൃഥ്വി ഷായെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. മംബൈ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഷായെ ഒഴിവാക്കാന അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പരിശീലന സെഷനുകളില്‍…

Read More

രഞ്ജി കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം! സഞ്ജുവിന്റെ വരവിന് കാത്തിരുന്ന് ആരാധകര്‍

ആളൂര്‍: രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ബാബ അപരാജിത് (18), സച്ചിന്‍ ബേബി (13) എന്നിവരാണ് ക്രീസില്‍. ഒന്നാംദിനം മഴയെ തുടര്‍ന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്.  വിക്കറ്റ് നഷ്ടമില്ലാതെ 88 എന്ന നിലയിലാണ് കേരളം…

Read More

വെടിക്കെട്ട് സെഞ്ചുറിയുമായി രചിൻ രവീന്ദ്ര, അടിച്ചുകയറി ടിം സൗത്തി; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റൻ ലീഡ്

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി രചിന്‍ രവീന്ദ്രയും ടിം സൗത്തിയും. മൂന്നാം ദിനം ആദ്യ സെഷനില്‍ നാലു വിക്കറ്റുകള്‍ പിഴുത് ന്യൂസിലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാനായെങ്കിലും വെടിക്കെട്ട് സെഞ്ചുറിയുമായി ക്രീസില്‍ നിലയുറപ്പിച്ച രചിന്‍ രവീന്ദ്രയും തകര്‍ത്തടിച്ച ടിം സൗത്തിയും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ സുരക്ഷിത സ്കോറിലെത്തിച്ചു. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന നിലയിലാണ്. 125 പന്തില്‍ 104 റണ്‍സോടെ രചിന്‍ രവീന്ദ്രയും 50 പന്തില്‍ 49 റണ്‍സുമായി ടിം സൗത്തിയും…

Read More

ഒരു ദിവസം 400 അടിക്കുമെന്ന് വീമ്പടിച്ചിറങ്ങി, ഒരു സെഷനില്‍ 46 ന് പുറത്തായി, ഗംഭീറിനെ പൊരിച്ച് ആരാധകര്‍

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ നാണംകെട്ടതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെ പൊരിച്ച് ആരാധകർ.  ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിന്‍റെ ആക്രമണ മനോഭാവത്തെക്കുറിച്ച് പറഞ്ഞത്. ഒരു ദിവസം 400 അടിക്കാനും ഒരു ടെസ്റ്റ് മത്സരം തോല്‍ക്കാതിരിക്കാന്‍ രണ്ട് ദിവസം പിടിച്ചു നിന്ന് ബാറ്റ് ചെയ്യാനും കഴിയുന്നൊരു ടീമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗംഭീര്‍ പറ‍ഞ്ഞിരുന്നു. കളിക്കാരുടെ സമീപനത്തിലും അത്തരമൊരു മാറ്റമാണ് ടീം മാനേജ്‌മെന്‍റ് പ്രതീക്ഷിക്കുന്നതെന്നും…

Read More

അടിമുടി മാറ്റവുമായി പാകിസ്ഥാൻ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു

മുള്‍ട്ടാൻ: മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി എന്നിവരെ പുറത്താക്കിയ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. കമ്രാന്‍ ഗുലാം ആണ് ബാബറിന് പകരം നാളെ തുടങ്ങുന്ന ടെസ്റ്റില്‍ പാകിസ്ഥാനുവേണ്ടി നാലാം നമ്പറില്‍ ഇറങ്ങുക. ആദ്യ ടെസ്റ്റില്‍ കളിച്ച പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ, അര്‍ബ്രാര്‍ അഹമ്മദ് എന്നിവരും രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ഇവര്‍ക്ക് പകരം നൗമാന്‍ ആലി, സാജിദ് ഖാന്‍, സാഹിദ് മെഹ്മൂദ്…

Read More
Back To Top