കാസര്‍കോട് സിപിഎം ഏരിയാ സമ്മേളനത്തിന് ഉയര്‍ത്താനുള്ള കൂറ്റൻ കൊടിമരം മോഷണം പോയി; പരാതിയിൽ പൊലീസ് അന്വേഷണം

കാസര്‍കോട്: സിപിഎം കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ടിയിരുന്ന കൊടിമരം മോഷണം പോയി. സിപിഎം ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്‌ലുവിൽ സൂക്ഷിച്ചിരുന്ന കൂറ്റന്‍ കൊടിമരമാണ് ഇന്ന് പുലര്‍ച്ചെയോടെ മോഷ്ടിച്ചത്. അഞ്ച് പേരില്‍ അധികമില്ലാതെ കൂറ്റന്‍ കൊടിമരം നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. അതിനാൽ തന്നെ പുലര്‍ച്ചെ ആളില്ലാത്ത സമയത്ത് ഒന്നിലധികം പേര്‍ ചേര്‍ന്ന് കൊടിമരം എടുത്തുകൊണ്ടുപോയിരിക്കാമെന്നാണ് നേതാക്കള്‍ സംശയിക്കുന്നത്….

Read More

‘ഷാജി മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറാന്‍ വരേണ്ട’, മുഖ്യമന്ത്രിക്കെതിരായ കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ സിപിഐഎം നേതാക്കള്‍

മുഖ്യമന്ത്രിക്കെതിരായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാക്കള്‍. ഷാജി ഇതും ഇതിന്റെ അപ്പുറവും പറയുമെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭാംഗത്വം നഷ്ടപ്പെട്ടയാളാണ് ഷാജിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തെ കൂട്ടുപിടിക്കുന്ന വൃത്തികെട്ട ഗൂഢാലോചനയാണ് ഷാജി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഷാജിയോടൊന്നും മുസ്ലിം ലീഗുകാര്‍ പോലും യോജിക്കില്ല. മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടേയില്ല. രാഷ്ട്രീയ നേതാവിനോടുള്ള വിമര്‍ശനം മാത്രമാണ് നടത്തിയത് – എ കെ…

Read More

ആത്മകഥ വിവാദം പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

ഇ.പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം. ഡി സി ബുക്‌സുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് പരസ്യമായി പറയുന്ന ഇ.പി ജയരാജന്‍ പാര്‍ട്ടിക്ക്…

Read More

സിപിഎമ്മിന്റെ നിര്‍ണായക നീക്കം; ആത്മകഥയില്‍ സരിനെതിരെ പരാമര്‍ശത്തിന് പിന്നാലെ ഇപി നാളെ പാലക്കാട്ടെത്തും

തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിനിൽക്കെ ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തന്റെതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ നി‍ര്‍ണായക നീക്കം. 

Read More

‘സരിന്‍ മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്തവന്‍’; അധിക്ഷേപ പരാമര്‍ശവുമായി കെ.സുധാകരന്‍

പാലക്കാട്: പാലക്കാട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.സരിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്ത രീതിയില്‍ സി.പി.ഐ.എം സരിനെ മാറ്റിയെടുത്തുവെന്നാണ് സുധാകരന്റെ പരാമര്‍ശം. സരിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി വാര്‍ത്താ സമ്മേളനത്തിലാണ് കെ.സുധാകരന്‍ സരിനെ അധിക്ഷേപിച്ചത്. സരിന്‍ അവസരവാദ സ്ഥാനാര്‍ത്ഥിയാണെന്നും മണ്ണിനും പുണ്ണിനും കൊള്ളാത്ത ആളാക്കി മാറ്റുകയും ആണോ പെണ്ണോ എന്നറിയാത്ത അവസ്ഥയിലാക്കിയെന്നുമാണ് സുധാകരന്‍ പറയുന്നത്. ‘സരിന്‍ അവസരവാദ സ്ഥാനാര്‍ത്ഥിയാണ്. രണ്ട് ദിവസം മുമ്പ് സി.പി.എ.എമ്മിന്റെ മുഖ്യമന്ത്രിക്കെതിരായി…

Read More

വയനാടിനെ സഹായിക്കാന്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടി; 3 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക തട്ടിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. 120000 തട്ടിയെടുത്തെന്നാണ് കേസ്. കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍കമ്മറ്റി അംഗം സിബി ശിവരാജന്‍ ,തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ,ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്നായിരുന്നു ദുരന്തബാധിതരെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച് നടത്തിയിരുന്നത്. ബിരിയാണി ചലഞ്ച് കൂടാതെ…

Read More

പണികൊടുത്തത് അഡ്മിൻ തന്നെ! സിപിഎം എഫ്ബി പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് പേജ് അഡ്മിൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട  സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്നും കണ്ടെത്തി. പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദ തെറ്റായിരുന്നുവെന്നും ഇതോടെ വ്യക്തമായി. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി. അതേസമയം, പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ വന്നതില്‍ പാർട്ടി…

Read More

കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ; തന്‍റെ ഭാഗം കേട്ടില്ല, ബ്രാഞ്ചില്‍ ഒതുങ്ങാനാവില്ല, രാഷ്ട്രീയം അവസാനിപ്പിക്കാം

കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ തന്നെ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ. ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്. തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് ദിവ്യ നേതൃത്വത്തെ അറിയിച്ചു. അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിർന്ന നേതാക്കളോട് ഫോണിൽ ആവശ്യപ്പെട്ടു. അതേസമയം, ഇപ്പോഴുള്ള തഹസിൽദാർ…

Read More

രാഹുൽ പോയത് മറ്റൊരു കാറിൽ, ട്രോളി ബാഗ് വെച്ച കാർ രാഹുലിനെ പിന്തുടർന്നു; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിൽ വീണ്ടും നീക്കങ്ങളുമായി സിപിഎം. കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നൈനാൻ നീല ട്രോളി ബാ​ഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ ട്രോളി ബാ​ഗിൽ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു.  ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു ദൃശ്യങ്ങളിൽ കാണാം. രാഹുൽ…

Read More

നീലേശ്വരം വെടിക്കെട്ടപകടം: ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം

കാസര്‍ഗോഡ് നീലേശ്വരത്ത് വെടിക്കെട്ടപകടം ഉണ്ടായ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം. വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ബിജെപി കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയും അത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുമായിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉള്‍പ്പടെയുള്ളവര്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. അതിനിടയില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് രതീഷും സംഭവ സ്ഥലത്തേക്ക് എത്തി. ശേഷമായിരുന്നു വാക്കേറ്റം. ക്ഷേത്രത്തിലേക്ക് വന്ന സമയം കണ്ട കാഴ്ചയും…

Read More
Back To Top