
പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരമാൻ അടക്കം നാല് CPIM നേതാക്കൾക്കും ജാമ്യം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി
പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. വിശദമായ ഉത്തരവ് പിന്നീട് എന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് വർഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കുറ്റകൃത്യത്തെ പറ്റി…