രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു. 2024ല്‍ 7252 കൊവിഡ്…

Read More

‘കൊവിഡ് വാക്സിന്‍ എടുത്ത ഭാര്യയുടെ ഹൃദയത്തിനും വൃക്കക്കും തകരാര്‍ സംഭവിച്ച് മരിച്ചു’; കത്തയച്ച് കെ വി തോമസ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എടുത്ത നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.കോവിഡ് വാക്‌സിന്‍ എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മരണമടഞ്ഞ വേദനയിലാണ് താന്‍ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ കെ വി തോമസ് പറയുന്നു. തന്റെ ഭാര്യ ഷേര്‍ലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാല്‍ കോവിഡ്…

Read More

കേരളം കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച സമയം; കാസർകോട് 60 കോടി ചെലവിട്ട് ആശുപത്രി ഒരുക്കിയ രത്തൻ ടാറ്റ

കേരളം രത്തൻ ടാറ്റയെ ഓർത്തെടുക്കുന്നത് കൊവിഡ് കാലത്ത് ടാറ്റ നൽകിയ സംഭാവനകളിലൂടെയാണ്.രാജ്യത്തുതന്നെ കോവിഡ് രോഗികൾ ഏറ്റവും കൂടിയ ജില്ലയായി കാസർകോട് മാറിയപ്പോൾ 60 കോടി രൂപ ചെലവിട്ടാണ് ടാറ്റ കേരളത്തിനായി ആശുപത്രിയി ഒരുക്കിയത്. കൊവിഡ് – 19 വ്യാപനത്തിൽ വിറങ്ങലിച്ചു നിന്ന സമയം. സംസ്ഥാനത്തിന്റെ അതിർത്തി ജില്ലയായ കാസർഗോഡ് രോഗികൾ പെരുകി. ഒപ്പം രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയെന്ന ഖ്യാതിയും. ആവശ്യത്തിന് ആശുപത്രികൾ ഇല്ലാതെ ആരോഗ്യ മേഖല പകച്ചു നിന്നു. ഈ സമയം കേരളത്തിന്റെ…

Read More
Back To Top