
പി സരിന് മറുപടിയുമായി വിഡി സതീശൻ; ‘സരിൻ ബിജെപിയുമായി ചര്‍ച്ച നടത്തി, ഇപ്പോഴത്തെ നീക്കം ആസൂത്രിതം’
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട പി സരിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സരിന്‍റേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്‍റെ വാദങ്ങളാണെന്നും വിഡി സതീശൻ തുറന്നടിച്ചു. ബിജെപിയുമായി സരിൻ ആദ്യം ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയാകാൻ പറ്റുമോയെന്ന് സരിൻ നോക്കിയിരുന്നു. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാൻ നോക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. ഇന്നലെ നടപടിയെടുത്താൽ അതുകൊണ്ടാണ് സിപിഎമ്മിൽ പോകുന്നതെന്ന് വരുത്തി തീര്‍ക്കും. സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ പ്രതികരണമാണ്…