നേതൃമാറ്റം വേണം; കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടയൊരുക്കം

കെപിസിസി അധ്യക്ഷൻ കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടയൊരുക്കം. പാർട്ടിയെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്നുവെന്ന് വിമർശനം. ഉപ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം വേണമെന്ന് ആവശ്യം. പുതിയ വിവാദ പ്രസ്താവനകളുടെ കൂടി പശ്ചാത്തലത്തിലാണ് നീക്കം ശക്തമായത്. സുധാകരന്റെ പ്രസ്താവനകൾ പാർട്ടിക്ക് ദോഷകരമെന്ന് വിമർശനം. നേരത്തെ തന്നെ ഇക്കാര്യത്തിൽ പല മുതിർന്ന നേതാക്കളും ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ മറുപടി. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺ​ഗ്രസിൽ പൊട്ടിത്തെറി തുടരുകയാണ്. നേരത്തെ പിവി അൻവറിന്റെ പിന്തുണ സംബന്ധിച്ച് സുധാകരനും…

Read More

‘ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല, തടി വേണോ എന്നോർക്കണം’; വിമതർക്കെതിരെ കൊലവിളി പ്രസംഗവുമായി സുധാകരൻ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു സുധാകരന്റെ ഭീഷണി. വിമതരെ മോശമായ വാക്കുകളുപയോഗിച്ചാണ് സുധാകരൻ വിശേഷിപ്പിച്ചത്. പാർട്ടിയെ ഒറ്റുകൊടുത്ത് ബാങ്കിനെ സിപിഐഎമ്മിന് തീറെഴുതികൊടുക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം, തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്നും, എവിടെ നിന്നാണ്…

Read More

വി ഡി സതീശനെതിരെ പി വി അൻവർ; ‘സതീശൻ വിഡ്ഢികളുടെ ലോകത്തോ? കോൺഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റ്’

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്ന് അന്‍വര്‍ ചോദിച്ചു. തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രമം തീരുമാനം ആണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട്‌ ബിജെപി ജയിച്ചു എന്ന് വരുത്താൻ ആരും ശ്രമിക്കണ്ട. പാലക്കാട്‌ കോൺഗ്രസിലെയും സിപിഎമ്മിലെയും വലിയൊരു വോട്ട്…

Read More

സോണിയ, ഖര്‍ഗെ, രാഹുല്‍ ; വയനാട്ടില്‍ പ്രിയങ്കയുടെ പ്രചാരണത്തിനായി വമ്പന്‍മാര്‍

വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിക്കായി പ്രചാരണത്തിന് വമ്പന്‍മാര്‍ ഇറങ്ങും. 23ന് സോണിയ ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയോടൊപ്പം വയനാട്ടിലെത്തും. ദേശീയ-സംസ്ഥാന നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ്മുഖ്യമന്ത്രിമാരും വയനാട്ടില്‍ എത്തും. രാവിലെ 11ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് പ്രിയങ്കാ ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് അനുഗ്രഹം തേടി. അതേസമയം, എന്‍ഡിഎ…

Read More

‘കെ സുരേന്ദ്രന്റെ ക്ഷണം തമാശ; അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെന്റ്’; കെ മുരളീധരൻ

കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ് എടുക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. അമ്മയെ അനാവശ്യമായി ഒരു കാര്യത്തിലേക്കും വലിച്ചിഴക്കരുതെന്ന് കെ മുരളീധരൻ പറഞ്ഞു. കുടുംബത്തിന്റെ വിളക്കായിരുന്നു അമ്മയെന്നും വീട്ടിൽ വരുന്ന അതിഥകളെ എന്നും സംരക്ഷിക്കുന്ന നിലപാടായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. അങ്ങനെയുള്ള അമ്മയെ ഒന്നിലേക്കും വലിച്ചിഴക്കരുതെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. അമ്മയെക്കുറിച്ച് നല്ല…

Read More

‘ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി…’; അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ തീരുമാനപ്രകാരമാണ് വി ഡി സതീശന്‍ അന്‍വറിനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഐഎം സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളേയും ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും നിലപാടെടുക്കാന്‍ അന്‍വര്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നാണ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍…

Read More

വയനാട്ടിൽ ഡിഎംകെയുടെ പിന്തുണ പ്രിയങ്കയ്ക്ക്; സംഘപരിവാർ ശക്തികൾക്കെതിരെ നിലക്കൊള്ളുമെന്ന് അൻവർ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ ഡിഎംകെ പിന്തുണയ്ക്കും. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെ അവര്‍ക്കെതിരെ നില്‍ക്കുക എന്നതായിരിക്കും നിലപാടെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പറഞ്ഞു. പ്രിയങ്കയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വര്‍ പിന്തുണ അറിയിച്ചത്. ‘വയനാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് ഡിഎംകെ നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുന്നു. രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ…

Read More

‘സരിൻ പോയാൽ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോൺഗ്രസിന് ഏശില്ല’- കെ. സുധാകരൻ

വയനാട്: സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ. സരിനെ പോലെയുള്ളവരെ കണ്ടിട്ടില്ലല്ലോ കോൺഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ.സുധാകരൻ പരിഹസിച്ചു. മുമ്പും കുറേപ്പേർ കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോയിട്ടുണ്ടെന്നും കോൺഗ്രസിനെ ഇതൊന്നും ബാധിക്കില്ലെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. To advertise here, സരിനെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ജയിക്കാറ്. ഇതുവരെ അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ജയിച്ചിട്ടുള്ളതെന്നും സുധാകരന്‍ പരിഹസിച്ചു. ഞങ്ങള്‍ക്ക് ഒരു പ്രാണി പോയ നഷ്ടവും ഞങ്ങള്‍ക്ക് ഉണ്ടാകില്ല. സി.പി.എമ്മെന്താ ചിഹ്നം കൊടുക്കാത്തത്, ഇടതുപക്ഷത്തേക്കല്ലേ…

Read More

കോൺഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് സിപിഎമ്മിലേക്ക്

പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.  ഈ കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്ന് ഷാനിബ് പറഞ്ഞു. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി…

Read More

പ്രിയങ്ക വയനാട്ടില്‍ എത്തും; ഏഴ് ദിവസം പര്യടനം; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കല്‍പ്പറ്റ: കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക. എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ…

Read More
Back To Top