
കെപിസിസി പുനഃസംഘടന; ‘പരസ്യ പ്രസ്താവനകൾ ഒഴിവാക്കണം, തിരഞ്ഞെടുപ്പ് വിജയത്തിന്റെ പകിട്ട് കളയരുത്: എഐസിസി
ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾക്കെതിരെ എഐസിസി.പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന്റെ പകിട്ട് കളയരുതെന്നും എഐസിസി നിർദേശിച്ചു. നേതൃമാറ്റം ആലോചിച്ചിട്ടില്ലെന്ന് ദേശീയ നേതാക്കൾ പ്രതികരിച്ചു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നായിരുന്നു ഒരു വിഭാഗത്തിൻറെ ആവശ്യം. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിച്ചത്. എന്നാൽ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. മുതിർന്ന…