‘ജമാഅത്തെ ഇസ്‌ലാമി പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി’; കെ മുരളീധരനെതിരെ നേതാക്കള്‍

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലില്‍ നേതാക്കള്‍ക്ക് അതൃപ്തി. കെ മുരളീധരന്റെ പ്രസ്താവന അനവസരത്തിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അനാവശ്യ പ്രസ്താവനങ്ങളിലൂടെ മുരളീധരന്‍ വിവാദം ഉണ്ടാക്കുകയാണെന്നും വിമര്‍ശനമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ നടത്തിയ പ്രസ്താവനകളും അനാവശ്യമായിരുന്നുവെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കെ മുരളീധരന്‍ 14 വിവാദ പ്രസ്താവനകള്‍ നടത്തി. കെ മുരളീധരന്‍ സ്വയം നിയന്ത്രിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജമാഅത്ത ഇസ്‌ലാമിയുടെ…

Read More

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും; നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കുടുംബാംഗങ്ങൾ

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് സിബിഐ കോടതി വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി  സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാർച്ച് നടത്തി. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ…

Read More

കേരളം പിടിക്കാൻ ‘കർണാടക മോഡൽ’ നീക്കവുമായി കോൺഗ്രസ്; ദേശീയ നേതൃത്വത്തിലും അഴിച്ചുപണി പരിഗണനയിൽ

ബെംഗളൂരു: കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ കാര്യമായ അഴിച്ചുപണിക്ക് കോൺഗ്രസ്. ബെലഗാമിൽ നടക്കുന്ന കോൺഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയിൽ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി പദത്തിലേക്ക് കൂടുതൽ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തിൽ തിരികെ ഭരണത്തിലെത്താൻ കർണാടക മോഡൽ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കൂടുതൽ മുതിർന്ന നേതാക്കൾ സംഘടനാ നേതൃപദവിയിലേക്ക് വരണമെന്ന് വിശാല പ്രവർത്തകസമിതി യോഗത്തിൽ പൊതുവികാരം ഉയർന്നു. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. ഹിന്ദി ഹൃദയഭൂമിയിൽ…

Read More

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി, കോണ്‍ഗ്രസിന് 289 കോടി; മൂന്നിരട്ടി വര്‍ധനവെന്ന് കണക്ക്

ന്യൂഡല്‍ഹി: 2023-24 വര്‍ഷത്തില്‍ വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നുമായി ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ മൂന്നിരട്ടി വര്‍ധനവ്. 2023-2024 വര്‍ഷത്തില്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയാണ്. 2022-2013 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് 288.9 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 79.9 കോടിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും ബിജെപിക്ക് 723.6 കോടി ലഭിച്ചു. കോണ്‍ഗ്രസിന്…

Read More

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടി നേതൃത്വം. സിനിമാ വ്യവസായവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ‘അനാവശ്യസംഘര്‍ഷം’ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പുഷ്പ 2 സിനിമ പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജ്ജുന്‍ എത്തിയ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു ഇവരുടെ മകന്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലുമാണ്. കേസ് കോടതിയില്‍ ആണെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപരിപാടികളിലോ മാധ്യമങ്ങളിലോ പ്രതികരിക്കരുതെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ നല്‍കിയ നിര്‍ദേശം. തെലുങ്കു സിനിമ…

Read More

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായി; വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നടന്ന നിയമനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അധ്യക്ഷ സ്ഥാനത്ത് ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനെ നിയമിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യനെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെയും അധ്യക്ഷനെയും തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വിയോജിപ്പ് പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. ഇന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു മുന്‍സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യനെ ചെയര്‍പേഴ്‌സണായി നിയമിച്ചതിന്…

Read More

18-ൽ താഴെയുള്ള കുട്ടികളേയും A സർട്ടിഫിക്കറ്റ് ചിത്രം കാണിക്കുന്നു;മാർക്കോയ്ക്കെതിരെ കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിനെതിരെ പരാതി. കെ.പി.സി.സി അംഗം അഡ്വ.ജെ.എസ് അഖിലാണ് പരാതി നൽകിയത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നെന്നാണ് ജെ.എസ്. അഖിലിന്റെ പരാതിയിൽ പറയുന്നത്. മാർക്കോ സിനിമയ്ക്കെതിരെ സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനുമാണ് അഡ്വ.ജെ.എസ് അഖിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം താൻ ഈ ചിത്രം കാണുകയുണ്ടായി. അത്യന്തം വയലൻസ് നിറഞ്ഞ ഈ ചിത്രം 18 വയസിൽ…

Read More

പെരിയ ഇരട്ടക്കൊലപാതക കേസ്: വിചാരണ പൂര്‍ത്തിയായി, ഡിസംബര്‍ 28-ന് വിധി പറയും

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും. മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി….

Read More

തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണം; ലോക്സഭ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധി

തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ സ്പീക്കറോട് അഭ്യർത്ഥിച്ചു. വിഷയം പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ബിജെപി യുക്തിരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, പക്ഷേ അവർ ഏത് തരത്തിലുള്ള പ്രകോപനം നടത്തിയാലും സഭ പ്രവർത്തിക്കണം, സഭയിൽ ചർച്ച നടക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അവർ എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും ഡിസംബർ 13 ന് ഒരു സംവാദം നടത്താൻ…

Read More

തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി അരവിന്ദ് കെജ്‌രിവാള്‍

ദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ടാക്കിയേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന. ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം തന്റെ എക്‌സില്‍ കുറിച്ചു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി അന്തിമ ചര്‍ച്ചകള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിട്ടും…

Read More
Back To Top