
പാകിസ്താനിൽ വൻവെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്താൻ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് വൻവെടിവെപ്പ്. 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്താൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് അക്രമം നടന്നത്. വ്യാഴാഴ്ച രാത്രി ദുകി ജില്ലയിലെ ഒരു കൽക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് തോക്കുധാരികൾ ഇരച്ചുകയറുകയും ആളുകളെ വിളിച്ചുകൂട്ടി വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ഓഫീസർ ഹമയൂൺ ഖാൻ നസീർ പറഞ്ഞു. മരിച്ചവരിൽ മൂന്ന്…