തലപ്പാടി ടോൾ ഗേറ്റിൽ സംഘർഷം; കയ്യാങ്കളി തുടങ്ങിയത് ടോൾ നൽകാതെ ബാരിക്കേഡ് മറികടക്കാൻ യുവാക്കൾ ശ്രമിച്ചതോടെ

കാസർകോട്: തലപ്പാടി ടോള്‍ ഗേറ്റില്‍ യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ടോള്‍ നല്‍കാതെ കാര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. കാറിലെത്തിയ കര്‍ണാടകയിലെ ഉള്ളാല്‍ സ്വദേശികളായ യുവാക്കളാണ് ടോള്‍ നല്‍കാതെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്തതോടെ കൈയാങ്കളിയില്‍ എത്തുകയായിരുന്നു. ടോള്‍ പ്ലാസ ജീവനക്കാരുടെ പരാതിയില്‍ ഉള്ളാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
Back To Top