
ക്രിസ്മസ്-പുതുവത്സര കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; കേരളം ‘കുടിച്ച് പൊട്ടിച്ചത്’ 712.96 കോടിയുടെ മദ്യം
സംസ്ഥാനത്ത് ക്രിസ്മസ്-പുതുവത്സര കാലത്ത് ബീവറേജസ് ഔട്ട് ലെറ്റുകളിലുണ്ടായത് റെക്കോർഡ് മദ്യവിൽപ്പന. ഇത്തവണ ക്രിസ്മസ് പുതുവത്സര സീസണിൽ 712.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ തവണത്തേക്കാൾ 16 കോടിയോളം രൂപയുടെ അധിക മദ്യം ഇത്തവണ വിറ്റഴിച്ചു. കൊച്ചി രവിപുരത്താണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 92 ലക്ഷം രൂപയുടെ മദ്യം ഇന്നലെ മാത്രം വിറ്റു. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം പവർ ഹൗസ് ബിവറേജാണ്. 86.64 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഇന്നലെ സംസ്ഥാനത്ത് ആകെ വിറ്റത് 108…