കുട്ടികളോടുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഐക്ലൗഡില്‍; ആപ്പിളിനെതിരെ 120 കോടിയുടെ നഷ്ടപരിഹാരക്കേസ് 

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരില്‍ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ്. ശനിയാഴ്ച ഒരു 27 കാരിയാണ് ആപ്പിളിനെതിരെ നോര്‍ത്ത് കാലിഫോര്‍ണിയയിലെ യുഎസ് ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്. ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടര്‍ന്ന് കുട്ടിക്കാലത്ത് തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് വഴിവെച്ചുവെന്ന് യുവതിയുടെ ആരോപിക്കുന്നു. വളരെ കുഞ്ഞായിരുന്ന കാലത്ത് തന്നെ ഇവരെ ഒരു ബന്ധു ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അയാള്‍ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്തു. അതി ക്രൂരമായ ഈ…

Read More
Back To Top