‘കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുന്നത് കേരള സർക്കാരിന്റെ നയമല്ല’; കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി ശിവൻകുട്ടി

2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന 5 ലെയും 8 ലെയും പൊതു പരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുകയെന്നത് സർക്കാർ നയമല്ല. മറിച്ച് പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഇതിനകം തന്നെ…

Read More

സ്കൂളുകളിൽ ‘ഓൾ പാസ്’ വേണ്ടെന്ന് കേന്ദ്രം; ആർടിഇ നിയമത്തിൽ ഭേദ​ഗതി വരുത്തി, 5, 8 ക്ലാസുകൾക്ക് പിടിവീഴും 

ദില്ലി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്രസർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദ​ഗതി. വിദ്യാർത്ഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ട് മാസത്തിന് ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർത്ഥിയ്ക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും.  ഇതുവരെ നിലവിലുണ്ടായിരുന്ന നോ-ഡിറ്റൻഷൻ നയത്തിലെ മാറ്റമാണ് ശ്രദ്ധേയം. ആർടിഇ…

Read More

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം

റിസര്‍വ് ബാങ്ക് അല്ലെങ്കില്‍ മറ്റ് നിയന്ത്രണ ഏജന്‍സികളുടെ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ . നിയന്ത്രണമില്ലാത്ത വായ്പകളുടെ നിരോധനം എന്ന പേരിലുള്ള കരട് ബില്‍ കേന്ദ്രം അവതരിപ്പിച്ചു. ഇതോടെ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും. അനുമതിയില്ലാതെ വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം കൊണ്ടുവരുന്നത്.  ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുകയും ക്രമവിരുദ്ധമായി വായ്പ നല്‍കുന്നവരുടെ…

Read More

നിലപാടിലുറച്ച് കേന്ദ്രസർക്കാർ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന്റെ കരട് തയ്യാർ, സർവ്വകക്ഷി യോഗം വിളിക്കും

ന്യൂ ഡൽഹി: ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ബില്ലിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. നാളെ കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്ക് വെക്കുന്ന കരട് ബില്ലിൽ കേന്ദ്രസർക്കാർ സർവ്വകക്ഷി യോഗം വിളിക്കും. ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കുമെന്നും സൂചനകളുണ്ട്. സമിതി വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും അഭിപ്രായം കേൾക്കും. അവയ്ക്കു…

Read More

വയനാട് ദുരന്തം: കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു; ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടി; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വിഷയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും കേരളത്തിന് ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അമിത് ഷാ ഇത് ആദ്യമായല്ല പാര്‍ലമെന്റിനെയും പൊതു സമൂഹത്തെയും വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി തെറ്റായ പ്രസ്താവന നടത്തുന്നത് ആദ്യമല്ല. ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ്…

Read More

കേന്ദ്രം മാനദണ്ഡം മാറ്റിയില്ല; സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാനാവാതെ കേരളം

തിരുവനന്തപുരം: സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ 677 കോടി രൂപയുണ്ടെങ്കിലും ചെലവഴിക്കാനാവാതെ കേരളം. കേരളത്തിന് വയനാട്ടിൽ ആ തുക ചെലവഴിക്കണമെങ്കിൽ കേന്ദ്രം മാനദണ്ഡം മാറ്റണം. കേന്ദ്രം അധികമായി പണവും തരുന്നില്ല, സംസ്ഥാനത്തിന്റെ നിധി ചെലവഴിക്കാനുള്ള മാനദണ്ഡത്തിൽ ഇളവും തരുന്നില്ലെന്നതാണു കേരളം നേരിടുന്ന പ്രശ്നം. വയനാടിന്റെ കാര്യത്തിൽ കേന്ദ്രം കോടതിയെ അറിയിച്ചത് കേരളത്തിൻറെ ദുരന്തപ്രതികരണ നിധിയിൽനിന്നു 153 കോടി രൂപ തട്ടിക്കിഴിക്കാൻ അനുമതി നൽകിയെന്നാണ്. എന്നാൽ അവിടെയും കേന്ദ്രം മാനദണ്ഡം മാറ്റിയിട്ടില്ല. ഒരു വീടു തകർന്നാൽ 1.30 ലക്ഷം രൂപ…

Read More

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ്…

Read More

കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി ഇല്ലെന്ന് കേന്ദ്രസർക്കാർ

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പി സന്തോഷ്കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.നോൺ മെട്രോ നഗരങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ അവസരം നൽകുകയാണ്. അതുകൊണ്ടാണ് കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ നൽകാത്തതെന്നാണ് സന്തോഷ്‌കുമാർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം നൽകിയ മറുപടി. പോയിന്റ് ഓഫ് കോൾ പദവി നിഷേധിച്ചത് പ്രവാസികൾക്കും കേരള വികസനത്തിനും വലിയ തിരിച്ചടിയാണെന്ന് സന്തോഷ്‌ കുമാർ എംപി കൂട്ടിച്ചേർത്തു….

Read More

ദുരന്ത ലഘൂകരണം: ഉത്തരാഖണ്ഡിന് 139 കോടി, മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപ; കേന്ദ്രം കേരളത്തിന് അനുവദിച്ചത് 72 കോടി

ദില്ലി: ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ കേന്ദ്രം അനുവദിച്ചു. അമിത്ഷാ ചെയർമാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. കർണാടകത്തിനും കേരളത്തിനും 72 കോടി വീതവും, തമിഴ്നാടിനും പശ്ചിമ ബം​ഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു. മണ്ണിടിച്ചിലിന്…

Read More

‘കൃത്യമായി കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും’; കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് ഗവര്‍ണര്‍

കൊച്ചി: വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ .സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട്‌ ചിലവഴിക്കാൻ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഗവർണർ കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും പറഞ്ഞു. ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ വാദങ്ങൾ ശരിയല്ലെന്നും മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു. അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു….

Read More
Back To Top