ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണം, ഉത്തരവിട്ട് കോടതി

കോഴിക്കോട്: ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോട് ഹാജരാകാൻ കോടതി ഉത്തരവ്. മാർച്ച് 28ന് ഹാജരാകാനാണ് തൃശൂർ സിജെഎം ഒന്നാം കോടതിയുടെ ഉത്തരവ്. ഗോകുലം ഗോപാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ ആരോപണം. ആരോപണങ്ങളോട് പ്രതികരിച്ച് ​ഗോകുലം ​ഗോപാലൻ രം​ഗത്തെത്തിയിരുന്നു. തന്‍റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ​ഗോ​കുലം ​ഗോപാലൻ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും…

Read More

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘പുകവലിക്കുന്നത് മഹാ അപരാധമാണോ?’ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറ‍ഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു. ‘പുക വലിച്ചെന്ന് എഫ്‌ഐആറിൽ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവർ വർത്തമാനം…

Read More

കലൂരിലെ നൃത്ത പരിപാടിയിൽ പണപ്പിരിവ്; പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴിയെടുത്തു. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളിൽ നിന്ന് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകർക്ക് എതിരെയുളള ആരോപണം. കുട്ടികളിൽ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും…

Read More

ട്രംപിന് തിരിച്ചടി; ലൈംഗികാതിക്രമക്കേസിൽ 42 കോടി നഷ്ടപരിഹാരം നൽകണം

ന്യൂയോര്‍ക്ക്: എഴുത്തുകാരി ഇ. ജീന്‍ കാരളിനെതിരായ ലൈംഗികാതിക്രമകേസില്‍ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 42 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതിവിധി ശരിവെച്ച് അപ്പീൽ കോടതി. ലൈം​ഗികാതിക്രമത്തിന് 17 കോടി രൂപയും 25 കോടി രൂപയും ട്രംപ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. മാൻഹാട്ടൻ യു.എസ് സർക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്. നേരത്തെ പ്രസ്താവിച്ച വിധിയിൽ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാൻ ട്രംപിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വിധിക്കെതിരേയും അപ്പീൽ നൽകുമെന്ന്…

Read More

സിനിമാതാരങ്ങൾക്ക് പരിപാടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും, സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചില്ല;കമ്മീഷ്ണർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയും പരാതികൾ വന്നിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. സിനിമാതാരങ്ങൾക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ഇല്ലെന്നും കമ്മീഷ്ണർ മാധ്യമങ്ങളോട് പ്രതികരിച്ചു. മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകർ. ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി നടത്തിയ പരിപാടിയിലാണ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റത്.  സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നൽകിയ അനുമതിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ്. സംഘാടകരെ ചോദ്യം…

Read More

കഞ്ചാവ് കേസില്‍ പ്രതിഭ എംഎല്‍എയുടെ മകന്‍ ഒന്‍പതാം പ്രതി; എഫ്‌ഐആര്‍ പുറത്ത് കഞ്ചാവ്

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറില്‍ പറയുന്നു. കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി….

Read More

ഉത്ര വധക്കേസ്: പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍; അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്തു

ഉത്ര വധക്കേസ് പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍. അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് എടുത്തു. ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ക്കഴിയുകയാണ് പ്രതി സൂരജ്. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പുറത്ത് വരണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഇപ്പോള്‍ കേസ് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ നാലാം പ്രതി സൂര്യ…

Read More

പീഡന പരാതി; ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍. യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ കസ്റ്റഡിയിലെടുത്തത്. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം പുറത്തറിഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.

Read More

ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി പണികിട്ടും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ, പേരുകൾ, ചിഹ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പിഴ 500 രൂപ മാത്രമായതിനാൽ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് രണ്ട് പ്രധാന നിയമനിർമ്മാണങ്ങൾക്ക് കീഴിലാണ്,…

Read More

ജിഷ വധക്കേസ്; പ്രതി അമീറുലിന്റെ മനോനിലയിൽ കുഴപ്പമില്ല, മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറി. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കേരള ഹൈക്കോടതി…

Read More
Back To Top