
‘കാർ വാങ്ങണമെങ്കിൽ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ടെന്ന് തെളിയിക്കണം’; സുപ്രധാന നിർദേശവുമായി മഹാരാഷ്ട്ര സർക്കാർ
മുംബൈ: കാർ വാങ്ങുന്നതിന് മുമ്പ് പാർക്കിംഗ് സ്ഥലത്തിൻ്റെ ലഭ്യത തെളിയിക്കാൻ വ്യക്തികളോട് ആവശ്യപ്പെടുന്ന സുപ്രധാന നിർദേശം മഹാരാഷ്ട്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. നഗരപ്രദേശങ്ങളിലെ വർധിച്ചുവരുന്ന വാഹനത്തിരക്കിൻ്റെ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. നിർദ്ദേശം ഗതാഗത മന്ത്രി പ്രതാപ് സർനായിക് സർക്കാറിന് മുന്നിൽ അവതരിപ്പിക്കും. നിർദിഷ്ട പാർക്കിംഗ് നയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയുമായും ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കുടുംബങ്ങൾ ഒരു കുട്ടി ജനിക്കുന്നതിന് മുമ്പ് ചെലവുകൾ ആസൂത്രണം ചെയ്യുന്നതുപോലെ, ആളുകൾ അവരുടെ കാറിൻ്റെ പാർക്കിംഗ്…