തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം; സീറ്റുകൾ പിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ…

Read More

ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം; പരസ്യ പ്രസ്താവനകള്‍ പാടില്ല, സംസ്ഥാന നേതാക്കളുമായി ചര്‍ച്ച

തിരുവനന്തപുരം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താൽ പാലക്കട്ടെ കൗൺസിലർമാർ പാർട്ടി വിടുമോ…

Read More

‘മഹാരാഷ്ട്രയെക്കുറിച്ച് ചോദിക്കൂ’; പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരിക്കാതെ മുരളീധരന്‍

തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരിക്കാതെ ബിജെപി നേതാവ് വി മുരളീധരന്‍. മഹാരാഷ്ട്രയുടെ ചുമതലയാണ് തനിക്ക് നല്‍കിയത്. അതിനെക്കുറിച്ച് സംസാരിക്കാം. പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും മുരളീധരന്‍ പറഞ്ഞു. ‘ആഗസ്ത് മാസം പകുതി മുതല്‍ കഴിഞ്ഞ ദിവസം വരെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പാണ് ശ്രദ്ധിച്ചത്. ഇവിടെ എന്തൊക്കെയാണ് പദ്ധതിയിട്ടത്, എന്തൊക്കെ നടപ്പിലാക്കി, എന്തൊക്കെ നടപ്പിലാക്കിയില്ല എന്നെല്ലാം പാര്‍ട്ടി വിലയിരുത്തും. ബാക്കിയെല്ലാം പ്രസിഡന്റ് പറയും. മഹാരാഷ്ട്രയെക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ പറഞ്ഞുതരാം’, എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. പാലക്കാട് പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ…

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വി; ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം, സുരേന്ദ്രനെ കൈവിട്ട് വി മുരളീധരനും

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം. കെ സുരേന്ദ്രനെ, വി മുരളീധരനും കൈവിട്ടു. അടിയന്തര കോര്‍കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തി. വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി മറ്റന്നാള്‍ അവലോകന യോഗം ചേരും. കെ സുരേന്ദ്രനും – വി മുരളീധരനും തമ്മില്‍ കുറച്ചുനാളായി ശീത സമരത്തിലാണ്. സുരേന്ദ്രനെതിരായ നീക്കങ്ങള്‍ക്ക് വി മുരളീധരന്‍ നിശബ്ദ പിന്തുണ നല്‍കുന്നു. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരന്‍ അത്രകണ്ട്…

Read More

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം; നിഖില്‍ കുമാരസ്വാമിയും തോറ്റു; ബിജെപി തകര്‍ന്നടിഞ്ഞു

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ പോരാട്ടമുണ്ടായ ചന്നപട്ടണ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടു. 2028ല്‍ തുടര്‍ ഭരണമുണ്ടാകും എന്നതിന്റെ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. ബിജെപി – ജെഡിഎസ് സഖ്യത്തിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്താണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം. ശ്രദ്ധേയ മത്സരം നടന്ന ചന്നപട്ടണയില്‍ നിഖില്‍ കുമാരസ്വാമി ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് തോറ്റത്. സഖ്യമില്ലാതെ മത്സരിച്ച കഴിഞ്ഞ…

Read More

ഇനി വയനാടിന്റെ പ്രിയങ്കരി; 408036 ഭൂരിപക്ഷം

കന്നിയങ്കത്തിനായി വയനാടുചുരം കയറിയ പ്രിയങ്കയെ ആ നാട് ഇരുകൈകളും ചേർത്തുപിടിച്ചു. ആ സ്നേഹസ്പർശം പ്രിയങ്കയ്ക്ക് നൽകിയത് 4,08,036 എന്ന സ്വപ്നഭൂരിപക്ഷം. വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്. 6,17,942 വോട്ടുകളാണ് പ്രിയങ്ക നേടിയ ആകെ വോട്ടുകൾ. തൊട്ടുപിന്നിലുള്ള സ്ഥാനാർഥിയേക്കാൾ 4,08,036 വോട്ടുകളുടെ ഭൂരിപക്ഷം.

Read More

പത്തനംതിട്ടയിൽ നിന്ന് പാലക്കാട് വഴി രാഹുൽ നിയമസഭയിലേക്ക്; 18840 ഭൂരിപക്ഷം

റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്.

Read More

ചേലക്കരയില്‍ പ്രദീപിന് ജയം, വയനാട് ഉറപ്പിച്ച് പ്രിയങ്ക, പാലക്കാട് രാഹുല്‍

വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി കുതിക്കുന്നത്. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ നില ഉറപ്പിക്കുകയാണ്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് ആധിപത്യം തുടരുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്….

Read More

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ യുആർ പ്രദീപ്, പാലക്കാട് ബിജെപി മുന്നിൽ, വയനാട്ടിൽ ‘പ്രിയങ്ക’രം

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ തുടക്കം മുതൽ തന്നെ മുന്നിലാണ്. ചേലക്കരയിൽ യുആർ പ്രദീപ് മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നിലാണ്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്.  ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ്…

Read More

രാഹുലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ, വെണ്ണക്കരയിൽ കയ്യാങ്കളി; ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം…

Read More
Back To Top