
മധ്യ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു; വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍
മധ്യ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധത്തില്‍ എട്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ കരയുദ്ധം നിര്‍ത്തിവച്ച് വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണത്തില്‍ ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസില്‍ നടന്ന ഇസ്രയേലി ആക്രമണങ്ങളില്‍ ഇറാന്‍ സൈന്യത്തിലെ ഒരു കണ്‍സള്‍ട്ടന്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 99 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്ക് പരിക്കേറ്റു. മൂന്നു മാസങ്ങള്‍ക്കു…