കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പൂവന്‍പൊയിലില്‍ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. അതിനിടെയാണ് സ്‌പേടക വസ്തു പൊട്ടിത്തെറിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. പഴക്കമുള്ള സ്‌പോടക വസ്തുവാണെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ഇതിനു മുന്‍പും…

Read More

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം

ന്യൂഡല്‍ഹി:ഡല്‍ഹി പ്രശാന്ത് വിഹാറില്‍ ബോംബ് സ്‌ഫോടനം. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. ബോംബ് സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി. കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം ബോംബ് സ്‌ഫോടനം ഉണ്ടായി. അപകടത്തില്‍ സ്‌കൂളിന്റെ…

Read More

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കാസർകോട്: കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.  ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ്…

Read More

വോക്കി ടോക്കി സ്‌ഫോടനം; നിർണായക വെളിപ്പെടുത്തലുമായി ജപ്പാൻ കമ്പനി

ടോക്യോ: തെക്കൻ ലബനാനിൽ ഇരുപതു പേരുടെ മരണത്തിനും 450-ലേറെ പേരുടെ പരിക്കിനും ഇടയാക്കിയ വോക്കി ടോക്കി സ്‌ഫോടനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജാപ്പനീസ് റേഡിയോ നിർമാതാക്കളായി ഐകോം. ബുധനാഴ്ച ഹിസ്ബുല്ല പോരാളികളുടെ കൈകളിൽ പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളിൽ ഐകോം കമ്പനിയുടെ പേരും ‘മെയ്ഡ് ഇൻ ജപ്പാൻ’ ലേബലും ഉണ്ടായിരുന്നു. അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങി എന്ന് കരുതപ്പെടുന്ന ഈ റേഡിയോകൾ തങ്ങൾ നിർമിച്ചതല്ലെന്നും, ഐ.സി – വി82 എന്ന ഈ മോഡലിന്റെ ഉൽപ്പാദനം പത്തു വർഷം…

Read More
Back To Top