ബംഗ്ലാദേശിൽ മറ്റൊരു ഇസ്കോൺ ക്ഷേത്രം കൂടി കത്തിച്ചു

ബംഗ്ലാദേശിൽ മറ്റൊരു ഇസ്കോൺ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും ഇസ്കോൺ കേന്ദ്രവും തീവെച്ച് നശിപ്പിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ആക്രമണം നടന്ന വിവരം ഇസ്കോൺ വക്താക്കൾ സ്ഥിരീകരിച്ചു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും മറ്റൊരു ഇസ്കോൺ കേന്ദ്രവും ക്ഷേത്രവും കൂടി അക്രമികൾ തകർത്തുവെന്നും കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ് പ്രസിഡൻ്റും വക്താവുമായ രാധാറാം ദാസ് പ്രതികരിച്ചു. ധാക്കയിലെ ഇസ്‌കോൺ നാംഹട്ട കേന്ദ്രവും അവിടെയുണ്ടായിരുന്ന ക്ഷേത്രവുമാണ് കത്തിച്ചത്. ശ്രീ ശ്രീ രാധാകൃഷ്ണ…

Read More

846 മില്യണ്‍ ഡോളര്‍ കുടിശ്ശിക; ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്

ധാക്ക: കുടിശ്ശിക അടയ്ക്കാന്‍ കാലതാമസം വന്നതിനെതുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 കോടി ഡോളറാണ് കുടിശ്ശികയിനത്തില്‍ ബംഗ്ലാദേശ് നല്‍കാനുള്ളത്. ഇതോടെയാണ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് കമ്പനി ഭാഗികമായി നിര്‍ത്തിവച്ചത്. ഒക്ടോബര്‍ 31 മുതലാണ് വൈദ്യുതി വിതരണം വിച്ഛേദിച്ചത്. 1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റ് ഇപ്പോള്‍ ഒരു യൂണിറ്റില്‍ നിന്ന് ഏകദേശം 700 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. വെള്ളിയാഴ്ച രാത്രി ബംഗ്ലാദേശില്‍ 1,600 മെഗാവാട്ടിന്‍റെ കുറവ് രേഖപ്പെടുത്തിയതായി…

Read More

രണ്ടാം ജയം തേടി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഇന്ന് ദില്ലിയില്‍ ഇറങ്ങും

ദില്ലി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പുരുഷടീം ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം ജയം തേടിയിറങ്ങുകയാണ്. എന്നാല്‍ പരമ്പര സമനിലയാക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് മൈതാനത്തിറങ്ങുക. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജുസാംസണുമായിരിക്കും ഓപ്പണിങ് ബാറ്റര്‍മാരായി എത്തുകയെന്നാണ് പ്രതീക്ഷ. റണ്ണൊഴുകുന്ന പിച്ചാണ് ദില്ലിയിലേത്. പതിവ് പോലെ സഞ്ജുവിന്റെയും സൂര്യകുമാര്‍ യാദവിന്റെയുമൊക്കെ വെടിക്കെട്ട് ബാറ്റിങ് ആണ് ആരാധാകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 29 റണ്‍സുമായി നില്‍ക്കവെ ഇയര്‍ത്തിയടിച്ച് ക്യാച്ച് നല്‍കി…

Read More

വൈറലായി ഹർദികിന്റെ ‘നോ ലുക്ക് ഷോട്ട്’; കടുവകളെ അപമാനിക്കരുതെന്ന് ട്രോൾ

ബം​ഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ വൈറലായത് ഹർദിക് പാണ്ഡ‍്യയുടെ നോ ലുക്ക് ഷോട്ടാണ്. ഇന്ത്യൻ ഇന്നിങ്സിലെ 12ാം ഓവറിലാണ് ഹർദിക്കിന്റെ അമ്പരപ്പിക്കുന്ന ഷോട്ട് എത്തിയത്. തസ്കിൻ അഹമ്മദിൽ നിന്ന് വന്ന ഷോർട്ട് പിച്ച് നോ ലുക്ക് ഷോട്ടിലൂടെ ബൗണ്ടറി കടത്തി. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നതും ഈ ഷോട്ടാണ്. 16 പന്തിൽ പുറത്താവാതെ 39 റൺസാണ് ഹാർദിക് മത്സരത്തിൽ നേടിയത്. 2 സിക്സറുകളും 5 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഹർദികിന്റെ ഇന്നിങ്സ്. ആസ്വാദകരെ ഞെട്ടിച്ച…

Read More

കാണ്‍പൂരില്‍ രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം അടിച്ചെടുത്ത് ഇന്ത്യ; ബംഗ്ലാദേശിനെ വീഴ്ത്തിയത് 7 വിക്കറ്റിന്

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു.പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന്…

Read More
Back To Top