
ബേക്കൽ ബീച്ച് ഫെസ്റ്റ്: 17 ലക്ഷം ജി.എസ്.ടി. അടക്കാൻ സംഘാടകർക്ക് നോട്ടീസ്
കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട് 17 ലക്ഷം രൂപ ജി.എസ്ടി അടക്കാൻ ജി.എസ്.ടി വകുപ്പ് സംഘാടക സമിതിക്ക് നോട്ടീസ് നൽകി . ബേക്കൽ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിന്റെ ടിക്കറ്റ് വിൽപന ഇനത്തിലാണ് ജി.എസ്.ടി നിർദേശിച്ചത്. 2023-24 വർഷത്തിൽ ഡിസംബർ 24 മുതൽ ജനുവരി ഒന്നുവരെ നടത്തിയ ഫെസ്റ്റിനാണ് നോട്ടീസ്. ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ആക്ഷേപങ്ങൾ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉന്നയിച്ചിരുന്നു.എന്നാൽ, ടിക്കറ്റ് എടുക്കാതെ നിരവധി പേർ ഫെസ്റ്റിനെത്തിയിരുന്നതിനാൽ ഉദ്ദേശിച്ച ഫലം…