
ബെംഗളുരുവിൽ യുവതിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം
കൂത്തുപറമ്പ്: ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മരിച്ചത്. സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാപുർ പോലീസ് കേസെടുത്തു. വർഷങ്ങളായി ബെംഗളൂരൂവിലാണ് സ്നേഹ താമസിക്കുന്നത്. ഭർത്താവ് ഹരിയും ഐ.ടി. മേഖലയിലാണ്…