
പുതുവത്സരാഘോഷം: തിരിച്ചറിയാന്‍ കഴിയാത്തവിധം മാസ്‌ക് ധരിക്കരുത്, നിര്‍ദേശവുമായി ബെംഗളൂരു പോലീസ്
രാജ്യത്തെ മെട്രോ നഗരങ്ങളെല്ലാം പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ബെംഗളൂരു പോലീസ്. മുഖം തിരച്ചറിയാന്‍ കഴിയാത്തവിധത്തിലുള്ള മാസ്‌കിനും വിസില്‍ ഉപയോഗിക്കുന്നതിനും ബെംഗളൂരു പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോചകരമാകുന്ന തരത്തിലുള്ള വിസിലുകളാണ് ചില യുവാക്കള്‍ ഉപയോഗിക്കുന്നത്. വിസില്‍ നിരോധിച്ചുള്ള ഉത്തരവ് പങ്കുവെച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യാനായി ചിലര്‍ മുഖം തിരിച്ചറിയാനാകാത്ത മാസ്‌ക് ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും…