
‘ബിജെപിയില്‍ ചേര്‍ന്നാല്‍ ഈ വിലക്കെല്ലാം പിന്‍വലിക്കും’; രൂക്ഷമായി പ്രതികരിച്ച് ബജ്‌റംഗ് പുനിയ
ന്യൂഡല്‍ഹി: ഉത്തേജകക്കേസില്‍ നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ രൂക്ഷമായി പ്രതികരിച്ച് ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയ. വിലക്ക് നേരിട്ടതില്‍ അദ്ഭുതമില്ലെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ വിലക്ക് പിന്‍വലിക്കുമെന്നും പുനിയ പ്രതികരിച്ചു. ‘വ്യക്തിവൈരാഗ്യത്തിന്റെയും എനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും ഫലമാണ് ഈ നാല് വര്‍ഷത്തെ വിലക്ക്. വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ഞങ്ങള്‍ നേതൃത്വം നല്‍കിയ പോരാട്ടത്തോടുള്ള പ്രതികാരമായാണ് ഈ നടപടി. ആ പോരാട്ടത്തില്‍ ഞങ്ങള്‍ അനീതിക്കും ചൂഷണത്തിനുമെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ബിജെപി സര്‍ക്കാരും ഫെഡറേഷനും ചേര്‍ന്ന് എന്നെ കുടുക്കാനും എന്റെ…