70 മണിക്കൂറായി കുഞ്ഞ് കുഴൽക്കിണറിനുള്ളിൽ; ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച്‌ അമ്മ

ജയ്പൂർ: രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ 70 മണിക്കൂറിന് ശേഷവും പുറത്തെടുക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 70 മണിക്കൂറിലധികമായി 150 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ മൂന്ന് വയസുകാരി ചേതന കുടുങ്ങിക്കിടക്കുകയാണ്. കോട്‌പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ബദിയാലി ധനിയിൽ പിതാവിൻ്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ചേതന കുഴൽക്കിണറിൽ വീണത്. കുഞ്ഞിന് ഭക്ഷണമോ വെള്ളമോ നൽകാൻ രക്ഷാസംഘത്തിന് കഴിയാതെ വന്നതോടെ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷകൾ ഓരോ നിമിഷം കഴിയും തോറും കുറഞ്ഞുവരികയാണെന്ന് പൊലീസ്…

Read More

പുഴയില്‍ പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് പുഴയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക് കവര്‍ ഒഴുകുകയാണെന്ന് വിചാരിച്ച് ആദ്യം മത്സ്യത്തൊഴിലാളികള്‍ ഇത് ഗൗരവമായി കണ്ടില്ലെങ്കിലും പിന്നീട് സംശയം തോന്നി അടുത്തേക്ക് ചെന്നപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി….

Read More

കര്‍ണാടകയില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് അടിച്ച നിലയില്‍. കര്‍ണാടക രാമനാഗര ജില്ലയിലെ ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് കുട്ടിയെ ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. കക്കൂസില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ക്രൂരകൃത്യം പുറം ലോകമറിഞ്ഞത്. തുണിയോ മറ്റെന്തെങ്കിലും വസ്തുക്കളോ തടഞ്ഞതാകാം കാരണമെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ബ്ലോക്ക് തടയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ…

Read More

പിഞ്ചുകുഞ്ഞിന്റെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു,ഹൃദയത്തിലൂടെ വെടിയുണ്ട തുളച്ചുകയറി; മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

മണിപ്പൂരിലെ ജിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു കുടുംബത്തിലെ ആറു പേരിൽ മൂന്നുപേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കൂടി പുറത്തുവന്നു. പത്ത് മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം രണ്ടു കുട്ടികളും അമ്മയും നേരിട്ടത് അതിക്രൂരമായ പീഡനങ്ങളാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊലപാതകത്തിന്റെ പിന്നിൽ കുക്കികൾ ആണെന്നാണ് ആരോപണം. കുഞ്ഞിന്റെ കാൽമുട്ടിന് വെടിയേറ്റിരുന്നു രണ്ടു കണ്ണുകളും നഷ്ടമായ നിലയിലാണ് മൃതദേഹം. താടി എല്ലിൽ മൂർച്ചയുള്ള ആയുധം കൊണ്ട് പരുക്ക് പറ്റിയിട്ടുണ്ട്. നെഞ്ചിൽ കുത്തേറ്റപാടും കാണാം. നെഞ്ചിലേറ്റ മുറിവ് വാരിയെല്ല് പൊട്ടി…

Read More

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ വൻ തീപിടുത്തം; 10 നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിൽ വൻ തീപിടുത്തം. പത്ത് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 37 കുട്ടികളെ രക്ഷപ്പെടുത്തി. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 10.35ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച കുഞ്ഞുങ്ങൾ സംഭവ സമയത്ത് ഇൻകുബേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളോട് അനുശോചനമറിയിച്ചു. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Read More
Back To Top