
ഫ്‌ളാറ്റ്, പണം, ദുബായ് യാത്ര; സിദ്ദിഖിയുടെ കൊലയാളികൾക്ക് വൻ വാഗ്ദാനങ്ങള്‍, Plan A പാളിയാല്‍ Plan B
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയുടെ എൻ.സി.പി. നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താൻ കൊലയാളികൾക്ക് വാഗ്ദാനം ചെയ്തിരുന്നത് 25 ലക്ഷം രൂപയും കാറും ദുബായ് യാത്രയുമെന്ന് റിപ്പോർട്ട്. പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 14 പേർ ജയിലിലാണ്. നാലുപേർ പോലീസ് കസ്റ്റഡിയിൽ ആണ്. ആദ്യ ശ്രമത്തിൽ പദ്ധതി പാളിപ്പോയാൽ കൊലയാളികളുടെ…