
അവസരം നൽകാമെന്നുപറഞ്ഞ് അച്ഛന്റെ ഫോട്ടോ സിനിമയിലുപയോഗിച്ച് പറ്റിച്ചു;റൈഫിൾ ക്ലബിനെതിരെ അസീസിന്റെ മകൻ
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന ചിത്രത്തിനെതിരെ പരാതി. അന്തരിച്ച നടൻ KPAC അസീസിന്റെ മകൻ രാജാ അസീസാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. കുടുംബത്തിന്റെ സമ്മതമില്ലാതെ അസീസിന്റെ ചിത്രം സിനിമയിലുപയോഗിച്ചു എന്നാണ് രാജാ അസീസിന്റെ പരാതി. നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ആഷിഖ് അബുവിന്റെ അസോസിയേറ്റ് ആണെന്നുപറഞ്ഞ് ഒരാൾ വിളിച്ചിരുന്നെന്ന് രാജാ അസീസ് പറഞ്ഞു. അച്ഛന്റെ ഫോട്ടോ സിനിമയിലേക്ക് ആവശ്യമുണ്ട്. ഒരു രംഗത്തിൽ വെയ്ക്കാനാണ് എന്നാണ് പറഞ്ഞത്. അത് സമ്മതിച്ച താൻ എന്തെങ്കിലും…